• HOME
  • »
  • NEWS
  • »
  • india
  • »
  • 'മുസ്ലീങ്ങള്‍ തൃണമൂലിന് വോട്ടുചെയ്യണം'; പരാമര്‍ശത്തില്‍ മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

'മുസ്ലീങ്ങള്‍ തൃണമൂലിന് വോട്ടുചെയ്യണം'; പരാമര്‍ശത്തില്‍ മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി

Mamata Banerjee

Mamata Banerjee

  • Share this:
    ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. അടുത്തിടെ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടം ലംഘനമാണെന്നും 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനും ആവശ്യപ്പെട്ടുകൊണ്ടാണ് തെരഞ്ഞെുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

    ഏപ്രില്‍ മൂന്നിന് ഹൂഗ്ലിയില്‍ താരകേശ്വരില്‍ നടത്തിയ പ്രസംഗത്തിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. പൊതുറാലിയില്‍ അഭിസംബോധന ചെയ്യുന്നതിനിടെ മുസ്ലീം വോട്ടര്‍മാരോട് വോട്ട് വിഭജിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. തൃണമൂല്‍ നല്‍കിയ പരാതികളുടെ മേല്‍ നടപടി സ്വീകരിക്കാത്തത് ഉയര്‍ത്തികൊണ്ടായിരുന്നു മഹുവയുടെ പ്രതികരണം.

    'ബിജെപി സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം വിതരണം നല്‍കിയെന്ന വിഡിയോ, ബിജെപി മീറ്റിങ്ങില്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും ക്യാഷ് കൂപ്പണുകള്‍ നല്‍കിയ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതികളില്‍ എന്തു നടപടി സ്വീകരിച്ചു'എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളെ ഒരുമിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് മമത അഭ്യര്‍ത്ഥിച്ചതിലൂടെ ജനകീയ പ്രാതിനിധ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് മമത ബാനര്‍ജിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് തിങ്കളാഴ്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

    PM Modi on Pariksha Pe Charcha | പരീക്ഷാപ്പേടി വേണ്ടെന്ന് കുട്ടികളോട് പ്രധാനമന്ത്രി

    ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍, ജി വി എല്‍ നരസിംഹറാവു എന്നിവരുള്‍പ്പെടെയുള്ള ബിെജപി നേതാക്കളുടെ പ്രത്‌നിധി സംഘം വോട്ടെടുപ്പ് പാനലിലെ ഉന്നത ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് മമത ബാനര്‍ജിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

    മുസ്ലീം വോട്ടര്‍മാരോട് തങ്ങളുടെ വോട്ടുകള്‍ വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കരുതെന്ന് തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി അഭ്യര്‍ത്ഥിക്കുകയും അവരുടെ വോട്ട് തങ്ങളുടെ പാര്‍ട്ടിക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്ന് നഖ്‌വി പറഞ്ഞു. 'മമത മാതൃകാ പെരുമാറ്റച്ചട്ടം മാത്രമല്ല ലംഘിച്ചതെന്നും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനത്തിലൂടെ ക്രമിനല്‍ കുറ്റം കൂടിയാണ് ചെയ്തിരിക്കുന്നത്. ഈ ലംഘനത്തില്‍ പോള്‍ പാനല്‍ മമതയ്‌ക്കെതിരെയും പാര്‍ട്ടിക്കെതിരെയും നടപടിയെടുക്കണം'നഖ്‌വി പറഞ്ഞു.

    അതേസമയം മമതയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ തൃണമൂലില്‍ നിന്ന് പോകുമെന്ന ഭയത്തിലാണ് മമതയെന്നും ജനങ്ങള്‍ കുങ്കുമം ധരിക്കുന്നതില്‍ മമതയ്ക്ക് പ്രശ്‌നങ്ങളുണ്ടെന്നും ദേഷ്യം നിറഞ്ഞ പ്രതകരണങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ ഇതിനകം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്നതാണെന്നും മോദി പറഞ്ഞു. തിനക്ക് വോട്ടു ചെയ്യണമെന്ന് എല്ലാ മുസ്ലീങ്ങളോടും മമത കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മുസ്ലീം വോട്ട് ബാങ്ക് അവരുടെ പക്കല്‍ നിന്ന് മാറുകയാണെന്നതാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നേല്‍ എല്ലാവരും ഞങ്ങളെ വിമര്‍ശിക്കുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങള്‍ക്ക് നോട്ടീസ് നല്‍കിയേനെ ഞങ്ങളെ കുറ്റപ്പെടുത്തുമായിരുന്നു'അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: