ഖണ്ഡ്വ(യു.പി) : പോളിംഗ് നടക്കുന്ന ബൂത്തുകളിൽ നിന്ന് രണ്ട് മണിക്കൂർ ഇടവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാറുണ്ട്. പക്ഷെ മൊബൈൽ നെറ്റ് വർക്ക് പോലും ഇല്ലാത്ത ചില ഉൾപ്രദേശങ്ങളിലെ വിവരങ്ങൾ അങ്ങനെ യഥാസമയം ലഭിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഈ പ്രശ്നത്തിന് വ്യത്യസ്ത പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൊബൈൽ നെറ്റ് വർക്ക് ലഭിക്കാത്ത പ്രദേശങ്ങളില്‍ അതിവേഗ ഓട്ടക്കാരെയാണ് വിവരങ്ങൾ കൈമാറാൻ നിയമിച്ചിരിക്കുന്നത്.
Also Read-അക്ഷയ് കുമാറിനെക്കാൾ മികച്ച നടൻ ആകാനാണ് മോദി ശ്രമിക്കുന്നത്: പരിഹാസവുമായി കോൺഗ്രസ്
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഓട്ടപരീക്ഷണം. മൊബൈൽ റേഞ്ച് പോലും ലഭിക്കാത്ത അൻപതോളം ബൂത്തുകളാണ് ഇവിടെയുള്ളത്. ഈ സ്ഥലങ്ങളിലെ വോട്ടിംഗ് പുരോഗതി യഥാസമയം പുറത്തെത്തിക്കാൻ പ്രത്യേക പരിശീലനം നൽകിയ 200 ഓട്ടക്കാരെയാണ് നിയമിച്ചിരിക്കുന്നത്.
ഇത്തരത്തിൽ റേഞ്ച് ലഭിക്കാത്ത ഇടങ്ങളിൽ രണ്ട് ഓട്ടക്കാരെയാകും നിയോഗിക്കുക,. ഇതിലൊരാൾ പോളിംഗ് ബൂത്തിലും അടുത്തയാൾ മൊബൈലിന് റേഞ്ച് ലഭിക്കുന്ന ഏതെങ്കിലും പ്രദേശത്തും. പോളിംഗ് ബൂത്തിലുള്ളയാൾ ഓരോ രണ്ട് മണിക്കൂറിലും ഓടിയെത്തി വിവരങ്ങൾ മറ്റേയാൾക്ക് കൈമാറും. അയാൾ ആ വിവരങ്ങൾ ഫോൺ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും എന്നാണ് ഖണ്ഡ്വ ഡിആർഒ വിശേഷ് ഗദ്പാലെ അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Delhi Lok Sabha Elections 2019, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Rahul gandhi, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019