Breaking: 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന്
Breaking: 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26ന്
17 സംസ്ഥാനങ്ങളിൽ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുന്നത്.
News18
Last Updated :
Share this:
ന്യൂഡൽഹി: ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭയിലെ 55 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 26ന് നടക്കും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള 55 അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുന്നത്. മാർച്ച് ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ്.
വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം
1. മഹാരാഷ്ട്ര- 7
2. ഒഡീഷ-4
3. തമിഴ്നാട്- 6
4. പശ്ചിമബംഗാൾ- 5
(ഈ നാല് സംസ്ഥാനങ്ങളിലെയും നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും)
5. ആന്ധ്രാപ്രദേശ്- 4
6. തെലങ്കാന- 2
7. അസം- 3
8. ബിഹാർ-5
9. ഛത്തീസ്ഗഡ്- 2
10. ഗുജറാത്ത്- 4
11. ഹരിയാന- 2
12. ഹിമാചൽ പ്രദേശ്- 1
13. ജാർഖണ്ഡ്- 2
14. മധ്യപ്രദേശ്- 3
15. മണിപ്പൂർ- 1
16. രാജസ്ഥാൻ- 3
(ഈ 12 സംസ്ഥാനങ്ങളിലെ നിലവിലെ അംഗങ്ങളുടെ കാലാവധി ഏപ്രിൽ ഒൻപതിന് അവസാനിക്കും)
17. മേഘാലയ- 1
(നിലവിലെ അംഗത്തിന്റെ കാലാവധി ഏപ്രിൽ 12ന് അവസാനിക്കും)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.