ന്യൂഡൽഹി: നികുതി വെട്ടിപ്പ് തടയാന്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങളെ കൂട്ടുപിടിച്ച് പാര്‍ലമെന്റില്‍ വ്യാഴാഴ്ച അവതരിപ്പിച്ച സാമ്പത്തിക സര്‍വേ. ഉയര്‍ന്ന നികുതി നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കണം. റോഡുകള്‍, കെട്ടിടങ്ങള്‍, ട്രെയിനുകള്‍ എന്നിവയ്ക്ക് നികുതിദായകരുടെ പേര് നല്‍കണമെന്ന നിര്‍ദേശവും സര്‍വേ മുന്നോട്ടു വയ്ക്കുന്നു. ഇത്തരക്കാര്‍ക്ക് വിമാനത്താവളങ്ങളിലും ടോള്‍ബൂത്തുകളിലും പ്രത്യേക പരിഗണന നല്‍കണമെന്നും സാമ്പത്തിക സര്‍വേ പറയുന്നു.
കടം വീട്ടാത്തത് പാപമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. കടം വീട്ടാതെ ഒരാള്‍ മരിച്ചാല്‍ ആത്മാവിന് ശാന്തികിട്ടില്ലെന്നും വിശ്വാസമുണ്ട്. മരണമടഞ്ഞ രക്ഷിതാവിന്റെ കടം വീട്ടേണ്ട ചുമതല മക്കള്‍ക്കാണെന്നാണ് ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പറയുന്നതെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നുണ്ട്.
കടം വീട്ടുന്നതുവരെ ഒരാള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് ഇസ്ലാം മതവിശ്വാസമെന്നും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു. ബൈബിളും കടംവീട്ടണമെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് നികുതിയെ സമ്പത്തിക ശാസ്തരത്തേക്കാള്‍ ഉപരി മതങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.
ഉയര്‍ന്ന നികുതിദായക പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍, റോഡുകള്‍, ട്രെയിനുകള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് അവരുടെ പേര് നല്‍കണമെന്ന നിര്‍ദ്ദേശമാണ് സര്‍വെ മുന്നോട്ടുവച്ചിരിക്കുന്നത്.
Also Read വിരമിക്കൽ പ്രായം ഉയർത്തേണ്ടത് അനിവാര്യം; വളർച്ചാനിരക്ക് ഏഴ് ശതമാനമാകുമെന്ന് സാമ്പത്തിക സർവെ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Economic Survey, GDP Growth Rate, Indian economy, Jobs, Nirmala Sitaraman, Union Budget 2019, കേന്ദ്ര ബജറ്റ് 2019, ജിഡിപി, നിർമല സീതാരാമൻ, സാമ്പത്തിക വളർച്ചാ നിരക്ക്, സാമ്പത്തിക സർവേ