കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബംഗാളിൽ മൂന്ന് ചിമ്പാൻസികളെയടക്കം എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി
അനധികൃതമായി വന്യമൃഗങ്ങളെ കൈവശം വച്ച വന്യജീവി കള്ളക്കടത്തുകാരനായ സുപ്രദീപ് ഗുഹ എന്നയാൾക്കെതിരെ പശ്ചിമ ബംഗാൾ സർക്കാരാണ് ആദ്യം പരാതി നൽകിയത്.
news18
Updated: September 22, 2019, 9:54 AM IST
അനധികൃതമായി വന്യമൃഗങ്ങളെ കൈവശം വച്ച വന്യജീവി കള്ളക്കടത്തുകാരനായ സുപ്രദീപ് ഗുഹ എന്നയാൾക്കെതിരെ പശ്ചിമ ബംഗാൾ സർക്കാരാണ് ആദ്യം പരാതി നൽകിയത്.
- News18
- Last Updated: September 22, 2019, 9:54 AM IST
കൊൽക്കത്ത: മൂന്ന് ചിമ്പാന്സികളെയടക്കം ഏഴ് വന്യജീവികളെ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബംഗാളിലെ ഒരു വന്യജീവി കള്ളക്കടത്തുകാരനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു കണ്ടുകെട്ടൽ നടത്തിയിരിക്കുന്നത്. കള്ളപ്പണവെളുപ്പിക്കൽ നിരോധന നിയമം പരിധിയിൽ ഇത്തരത്തിലുള്ള ഒരു കണ്ടുകെട്ടൽ ആദ്യമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
മൂന്ന് ചിമ്പാൻസികളെയും നാല് ചെറിയ ഇനത്തിൽപെട്ട കുരങ്ങുകളെയുമാണ് നിലവിൽ ഏജൻസി കണ്ടുകെട്ടി. അനധികൃതമായി വന്യമൃഗങ്ങളെ കൈവശം വച്ച വന്യജീവി കള്ളക്കടത്തുകാരനായ സുപ്രദീപ് ഗുഹ എന്നയാൾക്കെതിരെ പശ്ചിമ ബംഗാൾ സർക്കാരാണ് ആദ്യം പരാതി നൽകിയത്. വ്യാജരേഖചമച്ച് വന്യജീവികളെയും സംരക്ഷിത പക്ഷികളെയും കടത്തിയതിന്റെ പേരിൽ പൊലീസ് ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് എഫ്ഐആറിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന വകുപ്പും ഉൾപ്പെട്ടതോടെയാണ് കേസ് എൻഫോഴ്സ്മെന്റിന്റെ പക്കലെത്തുന്നത്. വന്യജീവി കള്ളക്കടത്ത് നടത്തുന്ന വലിയൊരു റാക്കറ്റിന്റെ ഭാഗമാണ് ഗുഹയെന്ന് ഇഡി അന്വേഷണത്തിൽ തെളിയുകയും ചെയ്തു. Also Read-ഇത് കോട്ടയത്തെ ഹൈടെക്ക് ഗുണ്ട; 'അലോട്ടി'യുടെ ഫാൻസ് ഗ്രൂപ്പുകൾ കണ്ട് പൊലീസിന്റെ കണ്ണുതള്ളി
അതിബുദ്ധിമാനായ കുറ്റവാളിയെന്നാണ് അന്വേഷണ ഏജൻസി തന്നെ ഇയാളെ വിശേഷിപ്പിക്കുന്നത്. കസ്റ്റംസ്-വന്യജീവി വകുപ്പുകളുടെ നടപടികളും ഗുഹാ നേരിടുന്നുണ്ട്. എന്നാൽ തന്റെ പേരിൽ കേസെടുത്തിരിക്കുന്ന വിവിധ വകുപ്പുകളിലെ നടപടി ഒഴിവാക്കാനായി പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകിയിരിക്കുന്നത്.
ഏജൻസി കണ്ടുകെട്ടിയ മൃഗങ്ങളെ നിലവിൽ കൊൽക്കത്ത അലിപോരെ സുവോളജിക്കൽ ഗാർഡനിലെ മൃഗശാലയിലാണുള്ളത്. ഇവിടുത്തെ പ്രധാന ആകർഷണമായി മാറിയ ജീവികൾ മൃഗശാലയുടെ മുഖ്യ വരുമാന സ്ത്രോതസുമായിട്ടുണ്ട്. ഗുഹാ വീണ്ടും കടത്തിക്കൊണ്ടുപോകാൻ സാദ്ധ്യതയുള്ളതിനാൽ കൊൽക്കത്ത മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ചിമ്പാൻസികൾക്കും കുരങ്ങുകൾക്കും ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വന്യജീവി കടത്തു നടത്തുന്നവർക്ക് ശക്തമായ ഒരു മുന്നറിയിപ്പ് കൂടിയായാണ് ഇഡി നടപടി വിശേഷിപ്പിക്കെപ്പടുന്നത്.
മൂന്ന് ചിമ്പാൻസികളെയും നാല് ചെറിയ ഇനത്തിൽപെട്ട കുരങ്ങുകളെയുമാണ് നിലവിൽ ഏജൻസി കണ്ടുകെട്ടി. അനധികൃതമായി വന്യമൃഗങ്ങളെ കൈവശം വച്ച വന്യജീവി കള്ളക്കടത്തുകാരനായ സുപ്രദീപ് ഗുഹ എന്നയാൾക്കെതിരെ പശ്ചിമ ബംഗാൾ സർക്കാരാണ് ആദ്യം പരാതി നൽകിയത്. വ്യാജരേഖചമച്ച് വന്യജീവികളെയും സംരക്ഷിത പക്ഷികളെയും കടത്തിയതിന്റെ പേരിൽ പൊലീസ് ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് എഫ്ഐആറിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന വകുപ്പും ഉൾപ്പെട്ടതോടെയാണ് കേസ് എൻഫോഴ്സ്മെന്റിന്റെ പക്കലെത്തുന്നത്. വന്യജീവി കള്ളക്കടത്ത് നടത്തുന്ന വലിയൊരു റാക്കറ്റിന്റെ ഭാഗമാണ് ഗുഹയെന്ന് ഇഡി അന്വേഷണത്തിൽ തെളിയുകയും ചെയ്തു.