• HOME
  • »
  • NEWS
  • »
  • india
  • »
  • 'സാമ്പത്തിക സ്രോതസ്സ് അന്വേഷണം': കേരളമുൾപ്പെടെ തബ് ലീഗ് ജമാഅത്തിന്റെ 19 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ്

'സാമ്പത്തിക സ്രോതസ്സ് അന്വേഷണം': കേരളമുൾപ്പെടെ തബ് ലീഗ് ജമാഅത്തിന്റെ 19 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് റെയ്ഡ്

കള്ളപ്പണ നിരോധന നിയമപ്രകാരം സാദ് കന്തൽവിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു

Maulana Saad Kandhalvi

Maulana Saad Kandhalvi

  • Last Updated :
  • Share this:
    കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് തബ്ലീഗ് ജമാഅത്ത് നേതാവ് മൌലാന സാദ് കന്തൽവിയുമായി ബന്ധമുള്ള നിരവധി കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡുകൾ നടത്തി. ഡൽഹി, മുംബൈ, ഹൈദരബാദ് ,കോഴിക്കോട് തുടങ്ങി പത്തിലേറെ നഗരങ്ങളിലാണ് റെയ്ഡ് നടന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം സാദ് കന്തൽവിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.

    ഇദ്ദേഹവുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും വ്യക്തികളുടെ വസതികളിലുമാണ് റെയ്ഡുകൾ നടന്നത്. മൗലാന സാദിനും മറ്റുള്ളവർക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസി ഏപ്രിലിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡാണ് നടന്നത്. വിദേശ, ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് ഇസ്ലാമിക സംഘടനയ്ക്ക് ലഭിച്ച ചില സംഭാവനകളും ഏജൻസിയുടെ അന്വേഷണത്തിന്റെ കീഴിലാണ്.

    മൗലാന സാദിനും തബ്ലീഗ് ജമാഅത്തിന്റെ മറ്റ് ചില ഭാരവാഹികൾക്കും പ്രവർത്തകർക്കുമെതിരെ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഇതിൻറെ ഭാഗമായി കേരളത്തിൽ കോഴിക്കോട്ടെ ഹൈലൈറ്റ് ഫ്ലാറ്റ് സമുച്ചയത്തിലും എൻഫോഴ്സ്മെൻറ് പരിശോധന നടത്തിയിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തബ്ലീഗ് ജമാഅത്ത് പ്രവർത്തകനായ നാദാപുരം സ്വദേശിയുടെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്.

    രാജ്യത്ത് കോവിഡ് വ്യാപനത്തിന് തുടക്കമിട്ടത് ഡൽഹിയിലെ നിസാമുദ്ദീനിലുള്ള തബ്ലീഗ് കേന്ദ്രത്തിൽ നടന്ന അനധികൃത അന്താരാഷ്ട്ര സമ്മേളനമാണെന്ന ആരോപണത്തിലും മൌലാനക്കെതിരെ പോലിസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
    Published by:user_49
    First published: