നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • എയർസെൽ കേസിൽ ചിദംബരം ഒന്നാം പ്രതി

  എയർസെൽ കേസിൽ ചിദംബരം ഒന്നാം പ്രതി

  പി ചിദംബരം

  പി ചിദംബരം

  • Last Updated :
  • Share this:
   ന്യൂഡൽഹി: എയർസെൽ- മാക്സിസ് ഇടപാടിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ ഒന്നാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. ചിദംബരം അടക്കം ഒൻപത് പേർ കള്ളപ്പണം വെളുപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിയമവിരുദ്ധമായി വിദേശ നിക്ഷേപാനുമതി നൽകിയതിന് പകരമായി ചിദംബരത്തിന് കള്ളപ്പണം ലഭിച്ചുവെന്നാണ് കണ്ടെത്തൽ.

   എയർസെൽ മാക്സിസ് ഇടപാടിൽ ഫയൽ ചെയ്ത രണ്ടാം അനുബന്ധ കുറ്റപത്രത്തിലാണ് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം മുഖ്യ പ്രതിയാക്കിയിരിക്കുന്നത്. എസ് ഭാസ്‌കര രാമൻ, വി ശ്രീനിവാസൻ, മലേഷ്യൻ സ്വദേശി ആഗസ്റ്റ് റാൾഫ് മാർഷൽ, എയർസെൽ, മാക്സിസ് കമ്പനികൾ തുടങ്ങി ഒൻപത് പേർക്ക് എതിരെയാണ് കുറ്റപത്രം.

   ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.. ലേഡീസ് നോ എന്‍ട്രി- തമിഴ് ഗാനം വൈറലാകുന്നു

   2006ൽ ധനമന്ത്രിയായിരിക്കെ മാക്സിസ് കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഗ്ലോബൽ കമ്യൂണിക്കേഷൻ ആൻഡ് ഹോൾഡിങ്‌സ് ലിമിറ്റഡിന് 3560 കോടി രൂപയുടെ വിദേശ നിക്ഷേപ അനുമതിയാണ് ചിദംബരം നൽകിയത്. 600 കോടി രൂപ വരെയുള്ള വിദേശ നിക്ഷേപത്തിന് മാത്രമേ ധനമന്ത്രി എന്ന നിലയിൽ ചിദംബരത്തിനു സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ ആകുമായിരുന്നുള്ളൂ. നിയമ വിരുദ്ധമായി അനുമതി നൽകിയതിന് പകരം ഒരു കോടി 16 ലക്ഷം രൂപ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ കമ്പനികളിലേക്ക് ലഭിച്ചു. കാർത്തി ചിദംബരത്തിൽ നിന്ന് കണ്ടെത്തിയ ഇമെയിൽ സന്ദേശങ്ങളും സാക്ഷി മൊഴികളുമാണ് കള്ളപ്പണം വെളുപ്പിച്ചതിന് കുറ്റപത്രത്തിലുള്ള തെളിവുകൾ. ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും മുൻകൂർ ജാമ്യം റദ്ധാക്കണമെന്നും തുടർ നപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
   First published:
   )}