ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെതിരായ (Satyendra Jain) കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ED). കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയിനിന്റെയും കൂട്ടാളികളുടെയും വസതികളിൽ നടത്തിയ റെയ്ഡിലാണ് പണവും സ്വർണനാണയങ്ങളും പിടിച്ചെടുത്തത്. 1.80 കിലോഗ്രാം ഭാരം വരുന്ന 133 സ്വർണനാണയങ്ങളാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച നടന്ന റെയ്ഡിൽ ഉൾപ്പെട്ടവർ കള്ളപ്പണം വെളുപ്പിക്കലിൽ മന്ത്രിയെ നേരിട്ടോ അല്ലാതെയോ സഹായിച്ചവരാണെന്ന് ഇഡി പറയുന്നു. ഉറവിടം വ്യക്താമാക്കാത്ത പണവും സ്വർണവുമാണ് പിടിച്ചെടുത്തതെന്നും രഹസ്യ കേന്ദ്രത്തിലാണ് ഇത് സൂക്ഷിച്ചതെന്നുമാണ് ഇഡിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
കള്ളപ്പണ വെളുപ്പിക്കൽ കേസിൽ മെയ് 30 നാണ് സത്യേന്ദ്ര ജെയിൻ അറസ്റ്റിലാകുന്നത്. മന്ത്രിയെ ജൂൺ 9 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴോളം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഡൽഹിയിലെ ഒരു ജ്വല്ലറിയും സമീപ പ്രദേശങ്ങളും ഉൾപ്പെടെയാണ് റെയ്ഡ് നടന്നത്.
Also Read-
കള്ളപ്പണം വെളുപ്പിക്കല്‍; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ അറസ്റ്റ് ചെയ്ത് EDഎഎപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ ആരോഗ്യം, ആഭ്യന്തരം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജെയിന്‍. ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷമായിരുന്നു മന്ത്രിയുടെ അറസ്റ്റ്. സത്യേന്ദര്‍ ജയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന് ഇഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ജെയിനിന്റെ കുടുംബത്തിന്റെ 4.81 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ ഏപ്രിലില്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. നേരത്തെ, അനധികൃത സ്വത്ത് സമ്പാദനത്തിന് ജെയ്നിനെതിരെ സിബിഐയും കേസെടുത്തിരുന്നു.
അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. സിബിഐയും നേരത്തെ ജയിനെ കുടുക്കാന്‍ നോക്കിയതാണെന്ന് എഎപി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് 2018ല്‍ ഇഡി സത്യേന്ദര്‍ ജയിനെ ചോദ്യം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.