• HOME
  • »
  • NEWS
  • »
  • india
  • »
  • സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നു; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ട്രെയിൻ തടഞ്ഞു

സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നു; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ട്രെയിൻ തടഞ്ഞു

സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി

  • Last Updated :
  • Share this:
    ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ മാർച്ച് നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്. അതേസമയം സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്.

    അതേസമയം സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ച്
    സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ദൻബാദ് - ആലപ്പുഴ ട്രെയിൻ തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മലപ്പുറത്ത് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും യൂത്ത് കോൺഗ്രസ്
    പ്രതിഷേധിച്ചു. കോട്ടയത്ത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു.

    നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ രണ്ടാംവട്ട ചോദ്യചെയ്യലിനായാണ് സോണിയ ഗാന്ധി ഇന്ന് രാവിലെ ഇ ഡി ഓഫീസിലെത്തിയത്. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച്‌ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

    തിങ്കളാഴ്ച ഹാജരാകാനായിരുന്നു നേരത്തെ സോണിയയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ ചോദ്യം ചെയ്യാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച്‌ മൂന്ന് മണിക്കൂര്‍ ആയിരിക്കും ഇന്ന് സോണിയയെ ചോദ്യം ചെയ്യുക. ഇഡി നടപടിക്കെതിരെ എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. പാര്‍ലമെന്റിലും വിഷയം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: