• HOME
  • »
  • NEWS
  • »
  • india
  • »
  • Exclusive | പാർത്ഥയുടെ പണമെന്ന് അർപിത; തനിക്കറിയില്ലെന്ന് പാർത്ഥ ചാറ്റർജി; ED കുറ്റപത്രത്തിന്റെ പകർപ്പ് ന്യൂസ് 18ന്

Exclusive | പാർത്ഥയുടെ പണമെന്ന് അർപിത; തനിക്കറിയില്ലെന്ന് പാർത്ഥ ചാറ്റർജി; ED കുറ്റപത്രത്തിന്റെ പകർപ്പ് ന്യൂസ് 18ന്

വെളിപ്പടുത്തലുകൾ നടത്തി നിയമ വ്യവസ്ഥകൾക്കനുസൃതമായി കോടതിയിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുവാൻ അർപ്പിത ആഗ്രഹിക്കുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • Last Updated :
  • Share this:
    ബംഗാൾ: അധ്യാപക നിയമന അഴിമതിക്കേസിൽ മുൻ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തത നൽകാതെ ഒഴിഞ്ഞുമാറുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എന്നാൽ പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജി തന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത പണം പാർത്ഥ ചാറ്റർജിയുടേതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ച് കേസിൽ നിന്ന് ഇളവ് നേടാൻ ശ്രമം നടത്തുന്നുണ്ട്. പശ്ചിമ ബംഗാൾ എസ്എസ്സി റിക്രൂട്ട്മെന്റ് അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച 152 പേജുള്ള കുറ്റപത്രത്തിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.

    എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 49.8 കോടി രൂപയുടെ പണത്തിന്റെയും അഞ്ച് കോടിയിലധികം വിലമതിക്കുന്ന ആഭരണങ്ങളുടെയും ഉടമസ്ഥാവകാശത്തെക്കുറിച്ച് അർപ്പിത മുഖർജി ആദ്യം സത്യസന്ധമായ വെളിപ്പെടുത്തൽ നടത്താത്തിരുന്നത് തന്റെയും അമ്മയുടെയും സ്വകാര്യ സുരക്ഷയെക്കുറിച്ചുള്ള ഭയം മൂലമാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത പണവും ആഭരണങ്ങളും പാർത്ഥ ചാറ്റർജിയുടേതായതിനാൽ അദ്ദേഹത്തിന് മാത്രമേ കൂടുതൽ വിശദീകരണം നൽകാൻ സാധിക്കുകയുള്ളൂവെന്നും അർപിത പറഞ്ഞതായി ഇഡി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

    വെളിപ്പടുത്തലുകൾ നടത്തി നിയമ വ്യവസ്ഥകൾക്കനുസൃതമായി കോടതിയിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുവാൻ അർപ്പിത ആഗ്രഹിക്കുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

    also read : തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍

    അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ഫ്‌ളാറ്റിൽനിന്ന് ഇഡി പിടിച്ചെടുത്ത പണം പാർത്ഥ ചാറ്റർജിയുടേതാണെന്ന് 2022 ഓഗസ്റ്റ് നാലാം തിയതിയിലെ മൊഴിയിൽ അർപ്പിത സമ്മതിച്ചിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. അധ്യാപക നിയമം അഴിമതിയിലൂടെ ലഭിച്ച പണമാണെന്ന് അറിഞ്ഞുകൊണ്ട് പാർത്ഥ ചാറ്റർജിയെ സഹായിച്ചതിനാൽ അർപ്പിത ഇളവുകൾക്ക് യോഗ്യയല്ലെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്.

    പാർത്ഥ ചാറ്റർജിയുടെ നിയന്ത്രണത്തിൽ എച്ചയ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സെൻട്രി എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ രണ്ട് കമ്പനികൾ രൂപീകരിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ഇവയുടെ ഡയറക്ടർ അർപിത മുഖർജിയാണ്. കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും തുടർന്ന് കമ്പനികളുടെ പേരിൽ വസ്‌തുക്കൾ വാങ്ങുകയും ചെയ്‌ത് പണം വെളുപ്പിക്കുകയായിരുന്നു ഈ കമ്പനികളുടെ ലക്ഷ്യം. പണം നിക്ഷേപിക്കുന്നതിനും സ്വത്തുക്കൾ വാങ്ങുന്നതിനും നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനും തന്റെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ പാർത്ഥ ചാറ്റർജിയെ അർപിത അനുവദിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

    ക്ലബ് ടൗൺ ഹെെറ്റ്സിലും ഡയമണ്ട് സിറ്റി സൗത്തിലും സ്ഥിതി ചെയ്യുന്ന തന്റെ റസിഡൻഷ്യൽ ഫ്ലാറ്റുകളിൽ പോലും 54.5 കോടിയിലധികം രൂപ ഒളിപ്പിച്ചു വെക്കാൻ പാർത്ഥ ചാറ്റർജിയെ അർപിത അനുവദിച്ചതായും ഇ‍ഡി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

    ചോദ്യങ്ങളിൽ നിന്നെല്ലാം ചാറ്റർജി വിശദീകരണം നൽകാൻ വിസമ്മതിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്തുവെന്നും ഇഡി കുറ്റപത്രത്തിൽ പറഞ്ഞു. ഒരു രേഖ ചൂണ്ടിക്കാണിച്ചപ്പോൾ പേപ്പർ സ്വയം സംസാരിക്കും എന്ന് ചാറ്റർജി പറഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

    നിരവധി സാഹചര്യങ്ങളിൽ ചാറ്റർജി തന്റെ നിസ്സഹകരണം പ്രകടിപ്പിച്ചതായി ഇഡി പറഞ്ഞു. പ്രസ്തുത ഇടപാടുകളിൽ തനിയ്ക്ക് പങ്കില്ലെന്നാണ് ചാറ്റർജി അറിയിച്ചുത്. അന്വേഷണത്തിനിടെ പിടിച്ചെടുത്ത രേഖകളിൽ ഒപ്പിടാൻ ചാറ്റർജി വിസമ്മതിച്ചതായും ഇഡി വ്യക്തമാക്കി.

    ചാറ്റർജിയുടെ മകളുടെ ഭർത്താവിൻ്റെ പേരിലുള്ള സ്‌കൂളിൽ വൻ നിക്ഷേപം നടന്നതായും കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ ബിസിഎം ഇന്റർനാഷണൽ സ്കൂളിലേക്ക് 15 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. സ്കൂളിന്റെ നിർമ്മാണത്തിന് 4.38 കോടി ചിലവായതായി കാണിക്കുന്നതായും ഇഡി വ്യക്തമാക്കി.
    Published by:Amal Surendran
    First published: