കേരളത്തിനെ അഭിനന്ദിച്ച് തമിഴ്നാട്; തമിഴിൽ തന്നെ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ഈ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ട്വീറ്റ് ചെയ്തത്.

News18 Malayalam | news18
Updated: April 4, 2020, 8:41 PM IST
കേരളത്തിനെ അഭിനന്ദിച്ച് തമിഴ്നാട്; തമിഴിൽ തന്നെ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: April 4, 2020, 8:41 PM IST
  • Share this:
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായത്.

ഏതായാലും തമിഴ്നാടിന്റെ അഭിനന്ദനത്തിന് തമിഴിലുള്ള ട്വീറ്റിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

 "സംസ്കാരം, സാഹോദര്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേരളവും തമിഴ്‌നാട്ടും തമ്മിലുള്ള ബന്ധം. ഈ ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിയാത്തവരാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ നമുക്ക് കൂട്ടായി മറികടക്കാൻ കഴിയും." എന്നായിരുന്നു മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചത്.

 "കേരള സംസ്ഥാനം തമിഴരെ അൻപോടെ സഹോദരീ സഹോദരന്മാരായി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാ സുഖദുഃഖങ്ങളിലും കേരളത്തിലെ സഹോദരീസഹോദരന്മാർക്ക് ഉറ്റതുണയായി തമിഴകം എന്നെന്നുമുണ്ടാകുമെന്ന് സ്നേഹത്തോടെ അറിയിച്ചു കൊള്ളുന്നു. ഈ സൗഹൃദവും സാഹോദര്യവും എന്നെന്നും വളരുമാറാകട്ടെ," കേരളത്തിന് അഭിനന്ദനം അറിയിച്ചുള്ള ട്വീറ്റിൽ എടപ്പാടി പറഞ്ഞത് ഇങ്ങനെ.

 കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കര്‍ണാടകം കേരളവുമായുള്ള എല്ലാ അതിര്‍ത്തികളും അടച്ചിടുകയും പിന്നീട് സുപ്രീംകോടതി വരെ ഇടപെടേണ്ട അവസ്ഥ വരികയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാടുമായുള്ള അതിര്‍ത്തികള്‍ കേരളം അടയ്ക്കുകയാണെന്ന വ്യാജവാര്‍ത്ത പരന്നത്.

അത്തരത്തിലൊരു ചിന്ത പോലും കേരളം നടത്തിയിട്ടില്ലെന്നും നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന സഹോദരങ്ങളെ നമ്മുടെ സഹോദരങ്ങളായി തന്നെയാണ് കാണുന്നതെന്ന് ആയിരുന്നു കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം.

ഈ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ട്വീറ്റ് ചെയ്തത്.

First published: April 4, 2020, 7:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading