• HOME
 • »
 • NEWS
 • »
 • india
 • »
 • Dharmendra Pradhan | ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളെ സ്വാഗതം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Dharmendra Pradhan | ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളെ സ്വാഗതം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസത്തെ സഹകരണത്തിന്റെ നെടുംതൂണായി സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ ഇരുപക്ഷത്തിനും തുറന്നുകൊടുക്കുകയാണ് ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ലക്ഷ്യമിടുന്നതെന്ന് മന്ത്രി.

 • Last Updated :
 • Share this:
  ഇന്ത്യ-ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ സഹകരണം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ (dharmendra pradhan) നാല് ദിവസത്തെ ഓസ്ട്രേലിയ (australia) സന്ദര്‍ശനത്തിലാണ്. തിങ്കളാഴ്ച സിഡ്നിയിലെ വിവിധ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസന സ്ഥാപനങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.

  യോഗത്തിന് മുന്നോടിയായി, ഓസ്ട്രേലിയയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുടങ്ങിക്കിടക്കുന്ന വിസകളെ കുറിച്ച് (pending visas) വിദ്യാഭ്യാസ മന്ത്രി ഉന്നയിച്ചു. വിസാ നടപടികൾ വേഗത്തിലാക്കുന്നതിലും ഡ്യുവല്‍ ബിരുദ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി യൂണിവേഴ്‌സിറ്റികള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിലും ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകളെയും നൈപുണ്യ സ്ഥാപനങ്ങളെയും ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കുന്നതിന് സ്വാഗതം ചെയ്യുന്നുവെന്നും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

  ന്യൂ സൗത്ത് വെയില്‍സിലെ ഹോംബുഷ് വെസ്റ്റ് പബ്ലിക് സ്‌കൂളും അദ്ദേഹം സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് താങ്ങാനാവുന്നതും ലഭ്യമായതും സാര്‍വത്രികവുമായ പ്രാരംഭ വിദ്യാഭ്യാസം നല്‍കുന്നത് മികച്ച ഫലം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

  read also : യെമനിലേക്കുള്ള യാത്രാ വിലക്ക്: പിടിച്ചെടുത്ത പാസ്പോർട്ടുകൾ വിട്ടുനൽകണമെന്ന ആവശ്യവുമായി ഹർജിക്കാർ

  ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, ഗതാഗത മേഖല എന്നിവയെ പിന്തുണയ്ക്കുന്നതിനായി വരും തലമുറയിലെ വിദഗ്ധരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഒരു ഗതി ശക്തി സര്‍വ്വകലാശാല സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെയ്സണ്‍ ക്ലെയറിനൊപ്പം TAFE NSF-ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ടെക്നോളജിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

  വിദ്യാഭ്യാസത്തെ സഹകരണത്തിന്റെ നെടുംതൂണായി സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ ഇരുപക്ഷത്തിനും തുറന്നുകൊടുക്കുകയാണ് ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ലക്ഷ്യമിടുന്നതെന്ന് ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മന്ത്രി പറഞ്ഞിരുന്നു. '' ഈ യാത്ര ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യത്തിന് ആക്കം കൂട്ടും. പഠനം, വൈദഗ്ധ്യം, ഗവേഷണം, നവീകരണം, സംരഭകത്വം തുടങ്ങിയ എല്ലാ മേഖലകളിലും ഇടപെടലുകള്‍ കൂടുതല്‍ വിശാലമാക്കുകയും ആളുകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യും, '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദം, യോഗ, കൃഷി തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഗവേഷണ സഹകരണത്തെ കുറിച്ചും മന്ത്രി ഊന്നിപ്പറഞ്ഞു.

  see also : 'പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ' മൂന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥരെ പുറത്താക്കി

  മെല്‍ബണിലെ കംഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡീക്കിന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. ഓസ്ട്രേലിയന്‍ അക്കാദമിക് വിദഗ്ധരുമായും ലീഡര്‍മാരുമായും ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. നൈപുണ്യ പരിശീലന മന്ത്രി ബ്രണ്ടന്‍ ഒകോണറുമായി പ്രധാന്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തും.

  ഈ വര്‍ഷമാദ്യം, ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയില്‍ വിദേശ സര്‍വകലാശാലകളുടെ കാമ്പസുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
  Published by:Amal Surendran
  First published: