• HOME
 • »
 • NEWS
 • »
 • india
 • »
 • CPM | യുക്രെയ്നില്‍ നിന്ന് തിരികെയെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്രം എഴുതി തള്ളണം: സീതാറാം യെച്ചൂരി

CPM | യുക്രെയ്നില്‍ നിന്ന് തിരികെയെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്രം എഴുതി തള്ളണം: സീതാറാം യെച്ചൂരി

കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ കോർപറേറ്റുകൾക്കുവേണ്ടി പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതെന്നും ആ പരിഗണ വിദ്യാര്‍ത്ഥികള്‍ക്കും കിട്ടണം.

 • Share this:
  യുക്രെയ്നില്‍ നിന്നും തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളണമെന്ന് സി.പി.എം. (CPM) ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം മുടങ്ങി രാജ്യത്തേക്ക് തിരിച്ചു വരുന്നത്.

  കേന്ദ്രം ഇത് ഗൗരവമായി കാണണം. വിദ്യാഭ്യാസ വായ്‌പ്പ എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ കോർപറേറ്റുകൾക്കുവേണ്ടി പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതെന്നും ആ പരിഗണ വിദ്യാര്‍ത്ഥികള്‍ക്കും കിട്ടണം. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  യുക്രെയ്ന്‍ സൈന്യത്തില്‍ അംഗമായി തമിഴ് വിദ്യാർഥി; ഇന്റലിജൻസ് അന്വേഷണം തുടങ്ങി

  തമിഴ് വിദ്യാർഥി (Tamil Student) യുക്രെയ്ൻ സൈന്യത്തിൽ (Ukraine Army) ചേർന്നതായി വിവരം. കോയമ്പത്തൂർ സ്വദേശിയായ സായി നികേഷ് രവിചന്ദ്രൻ (Sainikesh Ravichandran) എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർഥിയാണ് സായി നികേഷ്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേർന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  READ ALSO - Ukraine | യുക്രെയ്‌നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന 600ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ എത്രയും വേഗം ഒഴിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

  സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുംബം കൂടുതൽ പ്രതികരിക്കാൻ തയാറായില്ല. 2018ലാണ് സായി നികേഷ് യുക്രെയ്നിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

  READ ALSO- Shane Warne Death | വോണിന്റെ മരണത്തിൽ അന്വേഷണം; കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

  അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. വാർ വീഡിയോ ഗെയിമുകളിൽ തൽപ്പരനാണ് യുവാവെന്നാണ് വിവരം. ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലും സായി നികേഷിന്‍റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി. റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ നേരത്തെ വിശദമാക്കിയിരുന്നു.

  READ ALSO- Russia Ukraine|എണ്ണയും വാതകവും ഉപയോഗിക്കുന്നത് ഒറ്റ രാത്രികൊണ്ട് നിർത്താൻ കഴിയില്ല: ബോറിസ് ജോൺസൻ

  വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രെയ്ൻ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്.
  Published by:Arun krishna
  First published: