നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അബുൽ കലാം ആസാദ് മുതൽ ധർമേന്ദ്ര പ്രധാൻ വരെ; ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗ്യതകൾ അറിയാം

    അബുൽ കലാം ആസാദ് മുതൽ ധർമേന്ദ്ര പ്രധാൻ വരെ; ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗ്യതകൾ അറിയാം

    ഇന്ത്യയുടെ ആദ്യത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്

    മൗലാന അബുൾ കാലം ആസാദ്

    മൗലാന അബുൾ കാലം ആസാദ്

    • Share this:
      2008 മുതൽ എല്ലാ വർഷവും നവംബർ 11 രാജ്യത്ത് ദേശീയ വിദ്യാഭ്യാസ ദിനമായാണ് (National Education Day) ആചരിക്കുന്നത്. നിരവധി കഴിവുകളുള്ള ഇന്ത്യയുടെ ആദ്യത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ (Maulana Abul Kalam Azad) ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.

      2008 സെപ്റ്റംബറിൽ, ഇന്ത്യയുടെ മാനവ വിഭവശേഷി വികസന മന്ത്രാലയം (ഇപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം എന്നറിയപ്പെടുന്നു) അബുൽ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചു. ഈ വിദ്യാഭ്യാസ ദിനത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് അറിയാം.

      മൗലാന അബുൽ കലാം ആസാദ് (Maulana Abul Kalam Azad)
      സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് മൗലാന അബുൽ കലാം ആസാദ്. സ്വാതന്ത്ര്യ സമര സേനാനി, വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം വീട്ടിലിരുന്ന് സ്വയം പഠിച്ചാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. അറബി, ബംഗാളി, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിൽ ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. ഉത്സാഹിയും നിശ്ചയദാർഢ്യവുമുള്ള വിദ്യാർത്ഥിയായിരുന്നു ആസാദ്. ഗണിതശാസ്ത്രം, തത്ത്വചിന്ത, ലോകചരിത്രം, ശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം അറിവ് നേടി. അധ്യാപകർ വീട്ടിലെത്തിയാണ് ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ ആസാദ് കൗമാരപ്രായത്തിൽ തന്നെ പത്രപ്രവർത്തനത്തിൽ സജീവമായിരുന്നു. 1912ൽ കൽക്കട്ടയിൽ അൽ-ഹിലാൽ (ദി ക്രസന്റ്) എന്ന പേരിൽ അദ്ദേഹം ഒരു പ്രതിവാര ഉറുദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട്, ഡൽഹിയിലെ പ്രശസ്തമായ ജാമിയ മിലിയ ഇസ്ലാമിയ പോലുള്ള നിരവധി സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു.

      അദ്ദേഹത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലപ്പത്തിരുന്ന നിരവധി നേതാക്കളെ ഇന്ത്യ കണ്ടിട്ടുണ്ട്. നിലവിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ്. രാജ്യത്ത് അടുത്ത കാലത്ത് വിദ്യാഭ്യാസ മന്ത്രിമാരായ ഏറ്റവും പ്രമുഖരായ അഞ്ച് പേരെയും അവരുടെ വിദ്യാഭ്യാസ യോഗ്യതകളെയും കുറിച്ച് അറിയാം.

      മല്ലിപ്പുടി മംഗപതി പള്ളം രാജു (Mallipudi Mangapati Pallam Raju)
      മല്ലിപ്പുടി മംഗപതി പള്ളം രാജു കേന്ദ്ര സർക്കാരിലെ 27-ാമത് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്നു. 2012ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്താണ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായത്. 1979ൽ ബേഗംപേട്ടിലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളിൽ (HPS) വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1983ൽ വിശാഖപട്ടണത്തെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് 1985ൽ അമേരിക്കയിലെ ഫിലാഡൽഫിയയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഫോക്സ് സ്കൂൾ ഓഫ് ബിസിനസ് ആൻഡ് മാനേജ്മെന്റിൽ നിന്ന് എംബിഎ ബിരുദം നേടി.



      സ്മൃതി ഇറാനി (Smriti Irani)
      രാജ്യത്തെ 28-ാമത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സ്മൃതി ഇറാനി. രണ്ട് വർഷവും 40 ദിവസവും ഇറാനി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ന്യൂഡൽഹിയിലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂളിൽ നിന്നാണ് സ്മൃതി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗിൽ ചേർന്നു. 2019ൽ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവാദങ്ങൾക്ക് ശേഷം, ആ സ്ഥാപനത്തിൽ നിന്ന് ഒന്നാം വർഷ ബി.കോം പരീക്ഷകൾ എഴുതിയിട്ടുണ്ടെന്നും എന്നാൽ മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ലെന്നും സ്മൃതി ഇറാനി വെളിപ്പെടുത്തി.

      പ്രകാശ് ജാവദേക്കർ (Prakash Javadekar)
      2016 ജൂലൈയിൽ പ്രകാശ് ജാവദേക്കർ ഇന്ത്യയുടെ 29-ാമത്തെ വിദ്യാഭ്യാസ മന്ത്രിയായി. അദ്ദേഹം പൂനെ സർവ്വകലാശാലയിൽ നിന്നാണ് ബികോം (ഓണേഴ്സ്) പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്സിറ്റി (SPPU) എന്നാണ് ഈ സർവ്വകലാശാല അറിയപ്പെടുന്നത്. ജാവദേക്കറിന്റെ ഭാര്യയും വിദ്യാഭ്യാസ ഗവേഷകയാണ്. പൂനെയിലെ ഇന്ദിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടറായിരുന്നു ഇവർ. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളിൽ ഒരാളായ അപൂർവ ജാവദേക്കർ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ ഫിനാൻസ് അസിസ്റ്റന്റ് പ്രൊഫസറാണ്.

      രമേഷ് പൊഖ്രിയാൽ (Ramesh Pokhriyal)
      2019ൽ രാജ്യത്തിന്റെ 30-ാമത്തെ വിദ്യാഭ്യാസ മന്ത്രിയായി രമേഷ് പൊഖ്രിയാൽ അധികാരമേറ്റു. അദ്ദേഹം എച്ച്ആർഡി മന്ത്രിയായാണ് മന്ത്രിസഭയിൽ ചേർന്നത്. എന്നാൽ പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ കാലത്താണ് മന്ത്രിസഭയുടെ പേര് മാനവവിഭവ ശേഷി വകുപ്പ് എന്നത് വിദ്യാഭ്യാസ വകുപ്പ് എന്നാക്കി മാറ്റിയത്. ഉത്തരാഖണ്ഡിലെ പിനാനി ഗ്രാമത്തിൽ ജനിച്ച പൊഖ്രിയാൽ ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്നാണ് എംഎ ബിരുദം നേടിയത്. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ആരംഭിച്ചത്. അദ്ദേഹം മന്ത്രിയാകുന്നതിന് വളരെ മുമ്പു തന്നെ നയം തയ്യാറാക്കിയിരുന്നു. NEP 2020ന് രമേഷ് പൊഖ്രിയാൽ, പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി എന്നിവർ സംയുക്തമായി ചേർന്നാണ് തുടക്കം കുറിച്ചത്.

      ധർമേന്ദ്ര പ്രധാൻ (Dharmendra Pradhan)
      രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. കൂടാതെ നൈപുണ്യ വികസനം, സംരംഭകത്വം തുടങ്ങിയ മന്ത്രാലയങ്ങളും ഇദ്ദേഹത്തിന് കീഴിലാണ് വരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പെട്രോളിയം, പ്രകൃതി വാതക മന്ത്രിയായിരുന്ന പ്രധാൻ 'ഉജ്ജ്വല മനുഷ്യൻ' എന്നാണ് അറിയപ്പെടുന്നത്. ഒഡീഷയിലെ താൽച്ചർ സ്വദേശിയായ പ്രധാൻ ഭുവനേശ്വറിലെ ഉത്കൽ സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം താൽച്ചർ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
      Published by:user_57
      First published:
      )}