• HOME
 • »
 • NEWS
 • »
 • india
 • »
 • Maneka Gandhi| 'മുട്ടയിൽ കോഴിയുടെ ആർത്തവരക്തം, കുട്ടികൾക്ക് നല്‍കരുത്': മനേക ഗാന്ധി

Maneka Gandhi| 'മുട്ടയിൽ കോഴിയുടെ ആർത്തവരക്തം, കുട്ടികൾക്ക് നല്‍കരുത്': മനേക ഗാന്ധി

മുട്ടയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു

മനേകാ ഗാന്ധി

മനേകാ ഗാന്ധി

 • Share this:
  ഹൈദരാബാദ്: കോഴിയുടെ ആര്‍ത്തവ രക്തംകൊണ്ടാണ് മുട്ട (Egg) ഉണ്ടാകുന്നതെന്ന വിചിത്ര വാദവുമായി ബിജെപി നേതാവും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി (Maneka Gandhi). മുട്ട ഭക്ഷ്യയോഗ്യമല്ലെന്നും പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ ശ്രീ ജയിന്‍ സേവാ സംഘ് സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ഗാന്ധി വിചിത്ര വാദം ഉയര്‍ത്തിയത്.

  മുട്ടയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സദസിൽ നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് മനേക ഗാന്ധി ഇക്കാര്യം പറഞ്ഞത് .

  “ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്. കൂടാതെ, മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു, ”- മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടികൾ നിർത്തണമെന്ന് അവർ വാദിച്ചു.

  Also Read- Bike Racing| തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

  തുറസ്സായ സ്ഥലത്ത് മീൻ വിൽപന നടത്തുന്നതിനെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കുന്നുണ്ടെന്നും ചോദ്യം ചെയ്താൽ മാത്രമേ ഇത് തടയാൻ കഴിയൂവെന്നും അവർ പറഞ്ഞു.

  മാംസത്തിന്റെ പ്രദർശനം, എയർ കണ്ടീഷനിംഗും ഗ്ലാസ് പാർട്ടീഷനും ഇല്ലാത്ത ഔട്ട്‌ലെറ്റുകളിൽ ഇറച്ചി വിൽപന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യൽ, ഇരുമ്പ് കേജിൽ കോഴികളെ സൂക്ഷിക്കുന്നത് എന്നിവയെല്ലാം നിയമവിരുദ്ധമായ പ്രവൃത്തികളാണെന്നും മനേകാ ഗാന്ധി പറഞ്ഞു.

  പീപ്പിൾ ഫോർ ആനിമൽസിന്റെ (പിഎഫ്എ) സ്ഥാപക-ചെയർപേഴ്‌സൺ എന്ന നിലയിൽ, കഴിഞ്ഞ 25 വർഷത്തെ സ്ഥാപനത്തിന്റെ നേട്ടങ്ങൾ അവർ എടുത്തുപറഞ്ഞു, വിവിധ സ്ഥലങ്ങളിൽ മൃഗസംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കുകയും ഡൽഹിയിലെ സഞ്ജയ് ഗാന്ധി അനിമൽ സെന്റർ വിപുലീകരിക്കുകയും ചെയ്യുന്ന തന്റെ സംരംഭങ്ങൾക്ക് ധനസഹായം നൽകാൻ ജൈന സമൂഹത്തോട് അഭ്യർത്ഥിച്ചു.

  അതേസമയം, മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. മുട്ട ഒരു സമീകൃത ആഹാരമായിട്ടാണ് കണക്കാക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവിനെ ചെറുക്കാന്‍ മുട്ടയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

  കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച് നിരവധി ക്യാമ്പയിനുകളും നടന്നു വരുന്നതിനിടെയാണഅ വിവാദ പ്രസ്താവന. സര്‍ക്കാര്‍ പദ്ധതികളിലൂടെ മുട്ട നല്‍കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള  ക്യാമ്പയിനുകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. നിരവധി ട്രോളുകളാണ് മനേക ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയരുന്നത്.

  English Summary: MP and animal rights activist Maneka Gandhi advised Jains to protest promotion of egg as wholesome diet in government schemes for child nutrition. Responding to a query from the audience about promotion of egg at a meeting organised by the Sri Jain Seva Sangh here on Wednesday, Ms. Gandhi claimed that egg is made of menstrual blood of chicken, and hence, not fit for consumption especially by children.
  Published by:Rajesh V
  First published: