കൊളംബോ: ഇസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്.
also read: ന്യൂസിലാൻഡ് ആക്രമണം; ദൃശ്യങ്ങൾ ഇപ്പോഴും ഫേസ്ബുക്കിൽഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എച്ച്. ശിവകുമാറാണ് ഇത്. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി- കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി.
നേരത്തെ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചിരുന്നു. വെമുറൈ തുൽസി രാം, എസ് ആർ നാഗരാജ്, ജി ഹനുമന്തരായപ്പ, എം രംഗപ്പ എന്നിവരണ് കൊല്ലപ്പെട്ടത്. അതിനു ശേഷം ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരുടെ മരണം സ്ഥിരീകരിച്ചു. നാഷണൽ ഹോസ്പിറ്റൽ ഇക്കാര്യം അറിയിച്ചതായി സുഷമ പറഞ്ഞു.
ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ് റസീന കൊല്ലപ്പെട്ടതായി അറിയിച്ചത്. ഇതിനെ കുറിച്ച് ശ്രീലങ്കൻ അതോറിട്ടി സ്ഥിരീകരണം നൽകിയിട്ടില്ലെന്നാണ് വിവരം.
ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളിയിലും ഹോട്ടലുകളിലുമായി എട്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഏഴ് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോബോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാത്തികലോവയിലെ സിയോൺ ചർച്ച് എന്നിവിടങ്ങളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളായ ദ ഷൻഗ്രില, ദ സിനമൺ ഗ്രാന്റ്, ദ കിംഗ്സ് ബറി എന്നിവിടങ്ങളിലുമാണ് സ്ഫോടനം ഉണ്ടായത്.
290പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.