ന്യൂഡല്‍ഹി: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനായി എട്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്‍.
രാജ്യത്ത് ഒരാളും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇവയുടെ വിതരണം, ചരക്കുനീക്കം, ഡീലറുടെ ലാഭം തുടങ്ങി എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
You may also like:COVID 19| ഒക്ടോബറോടെ വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]ഡൽഹി തെരുവിൽ കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി [NEWS]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]ധാന്യ വിതരണം പൂര്‍ത്തിയാക്കിയതിനുശേഷം ഇതു സംബന്ധിച്ച് വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ജൂലൈ 15 നു മുമ്പായി വിതരണം ചെയ്ത ധാന്യത്തിന്റെ അളവ്, മിച്ചമുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിമാരുമായി അടുത്ത ആഴ്ച യോഗം ചേരുമെന്നും പാസ്വാന്‍ പറഞ്ഞു.
17 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ ചേര്‍ന്നതായി മന്ത്രി പറഞ്ഞു. 2021 മാര്‍ച്ചോടുകൂടി, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ഭക്ഷ്യ വിതരണ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും രാം വിലാസ് പസ്വാന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.