ബിജെപിയോട് കൂട്ടുവെട്ടി ആര്‍ജെഡിയുമായി സഖ്യം ചേര്‍ന്ന് ഒരിക്കല്‍ കൂടി ബിഹാറിന്‍റെ മുഖ്യമന്ത്രി കസേരയിലെത്തിയിരിക്കുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. കളം നിറഞ്ഞ് കളിക്കാനും വേണ്ടി വന്നാല്‍ കളം മാറ്റി ചവിട്ടാനും മടിയില്ലാത്ത നിതീഷ് കുമാര്‍ എന്ന രാഷ്ട്രീയ നേതാവിന്‍റെ ജീവിതത്തിലെ 8 കാര്യങ്ങള്‍..
- തന്റെ പാർട്ടിയ്ക്ക് തനിച്ച് ഭൂരിപക്ഷമില്ലാതെ എട്ടു തവണ ബീഹാർ മുഖ്യമന്ത്രിയായി എന്നതാണ് ഇലക്ട്രിക്കൽ എൻജിനീയറായ നിതീഷ് കുമാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ രണ്ടാം തവണ 2005 മുതൽ 2010 വരെ രാജി വെക്കാതെ അധികാരത്തിൽ ഇരുന്നു. 2010ൽ വീണ്ടും മുഖ്യമന്ത്രിയായി.
- കാലാവധിക്കുള്ളിൽ പങ്കാളികളെ മാറുന്നത് നിതീഷ് കുമാറിന്റെ പതിവാണ്. 2013ൽ എൻഡിഎ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. 2015ൽ ആർ ജെ ഡിയും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. 2017ൽ തേജസ്വി യാദവിന്റെ അഴിമതി സഹിക്കാൻ കഴിയില്ലെന്ന് ആരോപിച്ച് അദ്ദേഹം സഖ്യത്തിൽ നിന്ന് പുറത്തായി. 2022ൽ വീണ്ടും ബിജെപിയെ വിട്ട് ആർ ജെ ഡിയോടൊപ്പം ചേർന്നു.

- 2000 മാർച്ചിൽ വാജ്‌പേയി സർക്കാരിന്റെ നിർദ്ദേശപ്രകാരം നിതീഷ് ആദ്യമായി ബീഹാർ മുഖ്യമന്ത്രിയായി.അന്നത്തെ 324 അംഗസഭയിൽ എൻഡിഎയ്ക്കും സഖ്യകക്ഷികൾക്കും 151 എംഎൽഎമാരുണ്ടായിരുന്നപ്പോൾ ലാലു പ്രസാദ് യാദവിന് 159 എംഎൽഎമാരായിരുന്നു. രണ്ട് സഖ്യങ്ങൾക്കും ഭൂരിപക്ഷത്തിനു വേണ്ട 163-ൽ താഴെയായിരുന്നു സീറ്റ്. ഏഴാം ദിവസം സഭയിൽ വോട്ടെടുപ്പിന് മുമ്പ് നിതീഷ് രാജിവെച്ചു.
Also Read- എട്ടാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് നിതീഷ് കുമാര്‍; തേജസ്വി ഉപമുഖ്യമന്ത്രി
- 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രകടനം മോശമായതിന് പിന്നാലെ മെയ് 17-ന് നിതീഷ് രാജിവെച്ചു.ജിതൻ റാം മാഞ്ചി ചുമതലയേറ്റു.2015 ഫെബ്രുവരി 22-ന് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ജെ .ഡി.(യു), ആർ.ജെ.ഡിയും കോൺഗ്രസും ചേർന്ന് മഹാസഖ്യം രൂപീകരിച്ചു സീറ്റ് വിജയിച്ചു. 80 സീറ്റുകളുമായി ആർ.ജെ.ഡി ഏറ്റവും വലിയ കക്ഷിയായി. 71 സീറ്റുമായി ജെ.ഡി.(യു) രണ്ടാം സ്ഥാനതായിരുന്നു എങ്കിലും നിതീഷ് കുമാർ മുഖ്യമന്ത്രിയായി. 2015 നവംബർ 20 ന് അഞ്ചാം തവണ സത്യപ്രതിജ്ഞ ചെയ്തു.തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി.

- ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ അഴിമതിയാരോപണം ഉയർന്നപ്പോൾ മന്ത്രിസഭയിൽ നിന്ന് രാജിവെക്കാൻ നിതീഷ് ആവശ്യപ്പെട്ടു. ആർ.ജെ.ഡി വിസമ്മതിച്ചു, അങ്ങനെ നിതീഷ് 2017 ജൂലൈ 26-ന് രാജിവച്ചു. മഹാസഖ്യം അവസാനിപ്പിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രധാന പ്രതിപക്ഷമായ എൻഡിഎയിൽ ചേർന്ന് അദ്ദേഹം വീണ്ടും അധികാരത്തിലെത്തി.
- 2020ൽ മഹാസഖ്യം 110 സീറ്റുകൾ നേടിയപ്പോൾ 125 സീറ്റുകൾ നേടിയാണ് എൻ ഡി എയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം കിട്ടിയത് .സഖ്യത്തിൽ ഒന്നാം കക്ഷിയായ ബിജെപിയ്ക്ക് 73 സീറ്റ് കിട്ടി എങ്കിലും മുഖ്യമന്ത്രിപദം 42 സീറ്റ് ഉള്ള നിതീഷിന് കിട്ടി.

- കേന്ദ്രമന്ത്രിയായിരുന്ന മുതിർന്ന ജെഡിയു നേതാവ് ആർസിപി സിങ്ങിനെ തനിക്കെതിരെ തിരിക്കുന്നതായി തോന്നിയതിനാൽ രാജ്യസഭയിൽ കാലാവധി നീട്ടാൻ അദ്ദേഹം വിസമ്മതിച്ചു. കാലാവധി അവസാനിച്ചപ്പോൾ ആർസിപി സിങ് മന്ത്രിസഭയിൽ നിന്ന് പുറത്തായി. ജെഡിയു അദ്ദേഹത്തിനെതിരെ അഴിമതി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സിങ് ജെഡിയു വിട്ടു.
- നിതീഷ് കുമാറിന് ഉപരാഷ്ട്രപതിയാകാൻ അതിമോഹമുണ്ടായിരുന്നുവെന്നും അത് നിരസിച്ചപ്പോൾ ബിഹാർ സഖ്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് സുശീൽ മോദി പറഞ്ഞു. നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കണമെന്നും ഞാൻ ( സുശീൽ മോദി)ബിഹാറിൽ ഭരിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിയു നേതാക്കൾ തന്നെ സമീപിച്ചിരുന്നു എന്ന് സുശീൽ മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.