HOME » NEWS » India » EIGHT STATES TO GET NEW GOVERNORS AS SREEDHARAN PILLAI SHIFTED TO GOA

പി എസ് ശ്രീധരൻപിള്ള മിസോറാമിൽ നിന്ന് ഗോവയിലേക്ക്; എട്ടു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ

ഹരിബാബു കംബാട്ടിയാണ്‌ പുതിയ മിസോറാം ഗവണര്‍.

News18 Malayalam | news18-malayalam
Updated: July 6, 2021, 1:09 PM IST
പി എസ് ശ്രീധരൻപിള്ള മിസോറാമിൽ നിന്ന് ഗോവയിലേക്ക്; എട്ടു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ
ps sreedharan pillai
  • Share this:
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മറ്റി നിയമിച്ചത്. മിസോറാം ഗവര്‍ണറായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു. ഹരിബാബു കംബാട്ടിയാണ്‌ പുതിയ മിസോറാം ഗവണര്‍.

Also Read- ഇടത് എംപിമാർക്ക് ലക്ഷദ്വീപ് ഭരണകൂടം സന്ദർശനാനുമതി നിഷേധിച്ചു; സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യമെന്ന് കളക്ടർ അസ്കർ അലി

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി. ത്രിപുരയില്‍ നിന്ന്ര മേശ് ബയസ്സിനെ ജാര്‍ഖണ്ഡിലേക്കും ഹിമാചല്‍ ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രയെ ഹരിയാനയിലും ഗവര്‍ണര്‍മാരായി മാറ്റി നിയമിച്ചു നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്ത്‌ കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു.

Also Read- 'ദൃശ്യം' മോഡൽ ഡൽഹിയിലും; സിനിമ കണ്ടു പദ്ധതി തയ്യാറാക്കി; പക്ഷേ, ഒടുവിൽ എല്ലാം പാളി

2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന്‍ പിള്ള. ഈ ആഴ്ച അവസാനം മോദി മന്ത്രിസഭയിൽ അഴിച്ചുപണി നടക്കാനിരിക്കെയാണ് ഗവർണർമാരെ മാറ്റി നിയമിച്ചിരിക്കുന്നത്.

Also Read- ഭർതൃവീട്ടിൽ നിന്നും ആറു മാസം ഗർഭിണിയായ പെൺകുട്ടിയെ കാണാതായിട്ട് രണ്ടുവർഷം; മകൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയാതെ ഒരു കുടുംബം

English Summary: In a major reshuffle, governors of several states were appointed on Tuesday. While Thawarchand Gehlot has been designated as governor of Karnataka, Bandaru Dattatreya is the new governor of Haryana. Dattatreya, who was incharge of Himachal Pradesh, will now take the position in Haryana, while Gehlot is presently the cabinet minister of social justice. Other who have been appointed are Hari Babu Kambhampati, who has been given charge of Mizoram, Mangubhai Chaganbhai will be new governor of Madhya Pradesh, Rajendran Vishwanath Arlekar will head Himachal Pradesh, PS Sreedharan Pillai Goa, Satyadev Narayan Arya Tripura and Ramesh Bais Jharkhand.
Published by: Rajesh V
First published: July 6, 2021, 1:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories