നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭർത്താവിനെ വേണ്ട; പതിനെട്ടുകാരി ഭർതൃപിതാവിനെ വിവാഹം കഴിച്ചു; പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

  ഭർത്താവിനെ വേണ്ട; പതിനെട്ടുകാരി ഭർതൃപിതാവിനെ വിവാഹം കഴിച്ചു; പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

  യുവതിയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് ഭർത്താവിനെ വേണ്ടെന്നും, ഭർതൃപിതാവിനൊപ്പം പോയാൽ മതിയെന്നും അറിയിക്കുകയായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കാൺപുർ: ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ഭർതൃപിതാവിനൊപ്പം താമസം തുടങ്ങി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഭർതൃപിതാവിനൊപ്പം താമസിക്കുന്ന വിവരം പുറത്തുവന്നത്.

   യുവതിയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് ഭർത്താവിനെ വേണ്ടെന്നും, ഭർതൃപിതാവിനൊപ്പം പോയാൽ മതിയെന്നും അറിയിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഇതിനെതിരെ ബഹളം വെച്ചെങ്കിലും പൊലീസ് യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

   പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാൽ ഭർത്താവിനൊപ്പം ആറു മാസം മാത്രമാണ് ഇവർ താമസിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനം മൂലം യുവതി ഇയാളെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. എന്നാൽ യുവതി വീട്ടിൽനിന്ന് പോയതിന് പിന്നാലെ ഭർതൃപിതാവിനെയും കാണാതാകുകയായിരുന്നു. ഏറെ കാലം യുവാവ് ഇരുവരെയും തെരഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കുറേ കാലം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രണ്ടു ദിവസം മുമ്പാണ് അടുത്ത ഗ്രാമത്തിൽ യുവതിയും ഭർതൃപിതാവും ഒരുമിച്ച് താമസിക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

   പോലീസ് സ്റ്റേഷനില്‍ പ്രശ്ന പരിഹാരത്തിനായി യുവാവും പിതാവും യുവതിയും എത്തിയെങ്കിലും യുവതി ഭര്‍തൃ പിതാവിനെ മതിയെന്നും അദ്ദേഹത്തിനൊപ്പമുള്ള ജീവിതം സന്തോഷകരമാണെന്നും അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് യുവതിയെ ഭർതൃപിതാവിനൊപ്പം പോകാൻ അനുവദിച്ചു.

   ഇക്കഴിഞ്ഞ മെയിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുള്ള പിതാവ് മകനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ അസ്കന്ദ്ര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരുമകളുടെ സഹായത്തോടെയാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ജെയ്സാൽമേർ ജില്ലയിലാണ് അസ്കന്ദ്ര ഗ്രാമം. ഏപ്രിൽ 25 ന് നടന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ പൊലീസ് മരുമകളേയും പിതാവിനേയും അറസ്റ്റ് ചെയ്തു. ഹീരലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹീരലാലിന്റെ പിതാവ് മുകേഷ് കുമാറും ഭാര്യ പാർലിയുമാണ് അറസ്റ്റിലായത്. ഷോക്കടിപ്പിച്ചാണ് ഹീരലാലിനെ ഇരുവരും കൊലപ്പെടുത്തിയത്.

   ഹീരലാലിന് നൽകിയ നാരങ്ങാ ജ്യൂസിൽ ഉറക്കു ഗുളിക നൽകി മയക്കിയതിന് ശേഷം ഷോക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തി അടുത്ത ദിവസം ഇരുവരും തന്നെ മുൻകയ്യെടുത്ത് ധൃതിപ്പെട്ട് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഹീരലാലിന്റെ ബന്ധു മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതാണ് കേസിൽ വഴിത്തിരിവായത്.

   You may also like:വൈറൽ സന്ദേശം വിനയായി; ഓക്സിജ൯ സിലിണ്ടർ കരിഞ്ചന്തയിൽ വിറ്റ യുവാവിനെതിരെ കേസ്

   ഈ ചിത്രങ്ങൾ കാണാനിടയായ ഹീരലാലിന്റെ മൂത്ത സഹോദരൻ ബോംരാജിനാണ് കൊലപാതകത്തെ കുറിച്ച് ആദ്യം സംശയം തോന്നിയത്. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതാണ് സംശയത്തിന് കാരണം. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

   ബോംരാജിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹീരാലാലിന്റെ ഭാര്യ പാർലിയെ കസ്റ്റെടിയിൽ എടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായത്.

   ചോദ്യം ചെയ്യലിൽ പാർലി കൊലപാതകം സമ്മതിക്കുകയായിരുന്നു. തൊഴിൽരഹിതനായിരുന്ന ഹീരാലാൽ താനുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പാർലി പൊലീസിനോട് പറഞ്ഞു. ഇതോടെ പാർലി ഹീരാലാലിന്റെ പിതാവുമായി അടുത്തു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

   ഭർത്താവിനെ ഇല്ലാതാക്കാൻ ഭർതൃപിതാവിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് പാർലി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
   Published by:Anuraj GR
   First published:
   )}