• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide| സ്കൂൾ പരീക്ഷയിലെ കോപ്പിയടി പിടികൂടി; എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Suicide| സ്കൂൾ പരീക്ഷയിലെ കോപ്പിയടി പിടികൂടി; എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയിൽപെട്ട അധ്യാപിക കുട്ടിയെ പ്രിൻസിപ്പലിന് മുന്നിൽ ഹാജരാക്കിയിരുന്നു

death

death

  • Share this:
    ബെംഗളൂരു: സ്കൂൾ പരീക്ഷയിൽ കോപ്പിയടി പിടിച്ചതിനെ തുടർന്ന് എട്ടാം ക്ലാസുകാരൻ (Eight Class Student)  ജീവനൊടുക്കി. ബെംഗളൂരു (Bengaluru)  രാജരാജേശ്വരി നഗർ സ്വദേശിയായ 13കാരനാണ് മരിച്ചത്. പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയിൽപെട്ട അധ്യാപിക കുട്ടിയെ പ്രിൻസിപ്പലിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.

    പഠിക്കാൻ മിടുക്കനായ വിദ്യാർഥിയായതിനാൽ പറ്റിയ തെറ്റിന് കാര്യമായ നടപടിയൊന്നുമെടുത്തില്ലെന്നാണ് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം. എന്നാൽ, വീട്ടിലെത്തിയ വിദ്യാർഥി മുറിയുടെ കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    കൊല്ലത്ത് ഉത്സവത്തിനിടെ രണ്ട് യുവാക്കൾ കുളത്തിൽ മുങ്ങിമരിച്ചു

    കൊല്ലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ട് യുവാക്കൾ കുളത്തിൽ മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട. പോരുവഴി മലനട ഉല്‍സവ സ്ഥലത്താണ് രണ്ടു യുവാക്കള്‍ കുളത്തില്‍ വീണുമരിച്ചത്. ശാസ്താംകോട്ട പോരുവഴി സ്വദേശി അശ്വിൻ(16), തെന്മല സ്വദേശി വിഘ്നേഷ് (17) എന്നിവരാണ് മരണപ്പെട്ടത്. ഉല്‍സവം നടക്കുന്ന മലനടയ്ക്ക് അടുത്തുള്ള ഏലായിലെ കുളത്തിലാണ് രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് അപകടം. ഉല്‍സവത്തിന്‍റെ ബഹളത്തിനിടയിലാണ് യുവാക്കൾ കുളത്തിൽ വീണുപോയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

    Also Read- Murder | എട്ട് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; തലയുമായി ഗ്രാമത്തിലൂടെ നടന്ന് യുവാവ്; ഒടുവിൽ അറസ്റ്റ്

    കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവര്‍ഷമായി ഏറെ പ്രശസ്തമായ മലനട ഉല്‍സവം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ മൂന്നു ജില്ലകളില്‍ നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്. മുൻ വർഷങ്ങളിൽ മലനട ഉൽസവത്തിന് ജനക്കൂട്ടം ഉണ്ടാകുന്ന ഏലായില്‍ കനാല്‍ തുറന്നുവിട്ടതിനാൽ ഇറങ്ങി നടക്കാനാവാത്ത നിലയായിരുന്നു. ഇതിനിടെ ചെളിയില്‍ ആറാടിയാണ് കെട്ടുകാഴ്ച മലനട ദുര്യോധന ക്ഷേത്രത്തിലേക്ക് കുന്ന് കയറിയത്. ഏലായിൽ തിക്കുംതിരക്കും ഏറിയതോടെ തൊട്ടടുത്തുള്ള കുളത്തിൽ യുവാക്കൾ വീണുപോയതാകാമെന്നാണ് പൊലീസ് പറയുന്നത്.
    Published by:Rajesh V
    First published: