വൃദ്ധ ദമ്പതികള്‍ ഫ്ലാറ്റില്‍ മരിച്ച നിലയിൽ; മരണവിവരം പുറത്തറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം
വൃദ്ധ ദമ്പതികള്‍ ഫ്ലാറ്റില്‍ മരിച്ച നിലയിൽ; മരണവിവരം പുറത്തറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം
രണ്ട് ദിവസത്തിന് ശേഷം ഫ്ലാറ്റിൽ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടർന്നാണ് മരണവാർത്ത പുറത്ത് അറിയുന്നത്
കൊല്‍ക്കത്ത
Last Updated :
Share this:
കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ താമസിച്ച വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 71 വയസ്സുള്ള ഭര്‍ത്താവും 68 വയസുകാരിയായ ഭാര്യയുമാണ് മരിച്ചത്. രണ്ട് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചതിനെ തുടർന്നാണ് മരണവാർത്ത പുറത്ത് അറിയുന്നത്.
കൊല്‍ക്കത്ത നഗരത്തിലെ ഗിരീഷ് പാര്‍ക്ക് കെട്ടിട സമുച്ചയത്തിലെ താമസക്കാരായ ബിസ്വജിത് മിശ്രയും ഭാര്യ ശിര്പ്പയുമാണ് മരിച്ചത്. ഇരുവരുടെയും മരണം ഒരു ദിവസം ആയതിനാൽ ആത്മഹത്യയാകാമെന്നാണ് സംശയം. മരണം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് സമീപത്തുള്ളവർ സംഭവം ശ്രദ്ധിക്കുന്നത്.
കുട്ടികളില്ലാത്ത ദമ്പതികളെ ഒരു അകന്ന ബന്ധുവാണ് നോക്കുന്നത്. കോവിഡ് കാരണം ഇരുവരും പുറത്തിറങ്ങാറില്ലായിരുന്നു. മറ്റ് വരുമാന മർഗങ്ങള്‍ ഇല്ലാത്തതിനാൽ ഇരുവരും ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.