നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വൈറലായ വയോധിക സം​ഗീതജ്ഞന് വയലിൻ സമ്മാനിച്ച് കൊൽക്കത്ത പൊലീസ്; പ്രശംസയുമായി സോഷ്യൽ മീഡിയ

  വൈറലായ വയോധിക സം​ഗീതജ്ഞന് വയലിൻ സമ്മാനിച്ച് കൊൽക്കത്ത പൊലീസ്; പ്രശംസയുമായി സോഷ്യൽ മീഡിയ

  കോവിഡ് വ്യാപനം രൂക്ഷമായതിനു ശേഷം മിക്ക സ്ഥലങ്ങളിലും കലാകാരന്മാർ ജോലി ഒന്നുമില്ലാതെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് റോഡിൽ നിന്ന് മനോഹരമായി വയലിൻ വാദ്യത്തിൽ ഏർപ്പെടുന്ന ഭ​ഗവാൻ മാലിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായത്.

  Credits: Twitter/ Aarif Shah

  Credits: Twitter/ Aarif Shah

  • Share this:
   ബോളിവുഡിലെ പ്രശസ്ത ഗാനങ്ങൾ വയലിനിലൂടെ വായിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ആൾക്ക് പുതിയ വയലിൻ സമ്മാനമായി നൽകി കൊൽക്കത്ത പൊലീസ്. വിജനമായ ഒരു റോഡിൽ 'അജീബ് ദസ്താൻ ഹെ യേ', 'ദിവാന ഹുവ ബാദൽ' തുടങ്ങിയ ബോളിവുഡ് ഹിറ്റ് ​ഗാനങ്ങൾ വായിക്കുന്ന ഇയാളുടെ വീഡിയോ അടുത്തിടെ ട്വിറ്ററിൽ വൈറലായിരുന്നു. ഈ സംഗീതജ്ഞനെ സഹായിക്കാൻ കഴിയുന്നവർ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് ആരിഫ് ഷാ എന്ന ട്വിറ്റർ യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഗിരീഷ് പാർക്ക് പരിസരത്താണ് ഈ വൃദ്ധൻ താമസിക്കുന്നതെന്ന് വീഡിയോ പങ്കിട്ടയാൾ പരാമർശിച്ചിരുന്നു. വൃദ്ധനായ ഈ സം​ഗീതജ്ഞന്റെ പ്രതിഭയെ സോഷ്യൽ മീഡിയ ഏറ്റെടുക്കുയും ചെയ്തിരുന്നു.

   ഭഗവാൻ മാലി എന്ന ഈ സംഗീതജ്ഞനെ കണ്ടെത്തി കൊൽക്കത്ത പൊലീസിന്റെ കമ്മ്യൂണിറ്റി പോളിസിംഗ് വിഭാഗമാണ് സാമ്പത്തിക സഹായം നൽകിയത്. കൊൽക്കത്ത പൊലീസ് കമ്മീഷണർ സൗമെൻ മിത്ര ഇയാൾക്ക് വയലിൻ സമ്മാനിക്കുന്ന ചിത്രങ്ങൾ കൊൽക്കത്ത പൊലീസിന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടു. ചിത്രങ്ങളിൽ ഭ​ഗവാൻ മാലി തന്റെ പുതിയ വയലിൻ പരിശോധിക്കുന്നതും കാണാം. കൊൽക്കത്ത പൊലീസിന്റെ നടപടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേർ രം​ഗത്തെത്തി. കഴിവുള്ള ഈ സംഗീതജ്ഞനെ സഹായിക്കാനുള്ള ആഗ്രഹവും പലരും പ്രകടിപ്പിച്ചു.

   His name is Bhogoban Mali, he resides somewhere around Girish Park what I came to know.. one time help won’t work for these artists,if someone can do something for the long run that will be a real help I guess.Not only for him for all the talented artists like him. https://t.co/y5nCvODTfm   കൊൽക്കത്ത പൊലീസിന്റെ ട്വീറ്റിന് ഒരാൾ മാലിയുടെ വിശദാംശങ്ങൾ തേടി പോസ്റ്റിന് റിപ്ലേ നൽകി. ഭ​ഗവാൻ മാലിക്ക് കുറച്ച് പണം സംഭാവന ചെയ്യാൻ തയ്യാറാണെന്നും നേരത്തെ അന്വേഷിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇയാൾ ട്വീറ്റ് ചെയ്തു. യു കെയിലെ ഒരു കൂട്ടം ഇന്ത്യക്കാർ അവരുടെ ഫുട്ബോൾ മത്സരത്തിന് ഭ​ഗവാൻ മാലിയെക്കൊണ്ട് ഓൺലൈൻ വയലിൻ സെഷൻ നടത്താൻ പദ്ധതിയിടുന്നതായി മറ്റൊരാൾ ട്വീറ്റ് ചെയ്തു. മാലി ഓൺലൈനായി മത്സരത്തിന്റെ തീം സോംഗ് അവതരിപ്പിക്കുമെന്നും ഇയാൾ പറയുന്നു. ഇതാണ് സോഷ്യൽ മീഡിയയുടെ ‘മാജിക്ക്’ എന്നും ഇത്തരത്തിലുള്ള ദുഷ്‌കരമായ സമയങ്ങളിൽ പരസ്പരം സഹായിക്കാൻ എല്ലാവരും തയ്യാറാവണമെന്നും സുബീർ ദാസ് എന്ന യൂസർ കൂട്ടിച്ചേർത്തു.

   ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ടെസ്‌ല; പ്ലാന്റ് സ്ഥാപിക്കാൻ ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്തത് ആയിരം ഏക്കർ ഭൂമി

   ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങളാണ് നമ്മുടെ സമൂഹത്തെ മനോഹരമാക്കുന്നതെന്ന് സോമിത് എന്ന യൂസർ ട്വിറ്ററിൽ കുറിച്ചു. കൊൽക്കത്ത പൊലീസിന്റെ മാനുഷിക മുഖമാണ് ഇതിലൂടെ തെളിയുന്നതെന്ന് സുൽത്താൻ ഒസ്മാൻ എന്നയാൾ പോസ്റ്റ് ചെയ്തു.

   കൊൽക്കത്ത പൊലീസിന്റെ ട്വീറ്റിന് ഇതുവരെ 640 ലൈക്കുകളും ലഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനു ശേഷം മിക്ക സ്ഥലങ്ങളിലും കലാകാരന്മാർ ജോലി ഒന്നുമില്ലാതെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് റോഡിൽ നിന്ന് മനോഹരമായി വയലിൻ വാദ്യത്തിൽ ഏർപ്പെടുന്ന ഭ​ഗവാൻ മാലിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ മാസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആരിഫ് ഷാ എന്നയാൾ പോസ്റ്റ് ചെയ്ത വീഡിയോ സം​ഗീത സംവിധായകനായ സാവി ​ഗുപ്ത റീട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്.
   Published by:Joys Joy
   First published:
   )}