Shocking|ബില്ലടയ്ക്കാൻ പണമില്ല; ആശുപത്രി അധികൃതർ വൃദ്ധനെ കിടക്കയിൽ കെട്ടിയിട്ടു

പ്രവേശന സമയത്ത് ഇവർ 5,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: June 7, 2020, 3:53 PM IST
Shocking|ബില്ലടയ്ക്കാൻ പണമില്ല; ആശുപത്രി അധികൃതർ വൃദ്ധനെ കിടക്കയിൽ കെട്ടിയിട്ടു
old man
  • Share this:
ഭോപ്പാല്‍ : ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷാജാപൂറിലാണ് സംഭവം. 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്നാണ് വയോധികന്റെ ‌ കൈകാലുകൾ ആശുപത്രി അധകൃതർ കട്ടിലില്‍ കെട്ടിയിട്ടതെന്നാണ് ഇയാളുടെ കുടുംബം ആരോപിക്കുന്നത്.

പ്രവേശന സമയത്ത് ഇവർ 5,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നു. ചികിത്സ കുറച്ച്‌ ദിവസം നീണ്ടുപോയതോടെ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്ന് വൃദ്ധന്റെ മകള്‍ പറഞ്ഞു.

അതേസമയം അദ്ദേഹത്തിന് പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്നാണ് ആശുപത്രിയുടെ അവകാശവാദം. 'ഇലക്‌ട്രോലൈറ്റ് ഇൻബാലൻസ്' കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,'- ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ആശുപത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഷാജാപൂര്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]ആദ്യം ഡയറ്റ് ചെയ്തപ്പോൾ കൊളസ്‌ട്രോൾ കൂടി; റിമി ടോമിയുടെ ഇപ്പോഴത്തെ ഭക്ഷണ രീതികൾ ഇങ്ങനെ
[NEWS]
Star War | അപമാനിച്ചവരുമായി ചർച്ചയില്ലെന്ന് 'അമ്മ'; പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് അവഹേളിക്കാനെന്ന്
[NEWS]


മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥും സംഭവത്തിനെതിരെ രംഗത്തെത്തി. മനുഷ്യത്വ രഹിതമായ നടപടി എന്നാണ് അദ്ദേഹം പറഞ്ഞത്.



First published: June 7, 2020, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading