നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രഭ മങ്ങി ബിജെപി; നിഷ്പ്രഭമായി കോൺഗ്രസ്

assembly Election Result 2019 Updates: നിയമസഭ തെരഞ്ഞെടുപ്പ് 2019

news18
Updated: May 23, 2019, 7:30 PM IST
നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രഭ മങ്ങി ബിജെപി; നിഷ്പ്രഭമായി കോൺഗ്രസ്
malayalamnews18.com
  • News18
  • Last Updated: May 23, 2019, 7:30 PM IST
  • Share this:
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും വിവിധ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ തരംഗം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ അരുണാചൽ പ്രദേശിലും ഒഡിഷയിലും മാത്രമാണ് ബിജെപിക്ക് മുൻതൂക്കം ഉണ്ടായിരിക്കുന്നത്.

അരുണാചൽ പ്രദേശിലെ 60 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ ബിജെപിക്ക് മുൻതൂക്കമുണ്ട്. ഒഡിഷയിലെ 147 നിയമസഭ മണ്ഡലങ്ങളില്‍ 23 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നുണ്ട്. എന്നാൽ സിക്കിമിലും ആന്ധ്രപ്രദേശിലും ഒറ്റ സീറ്റു പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പിലേതിനു സമാനമായ തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഏറ്റിരിക്കുന്നത്. ആന്ധ്രയിലും സിക്കിമിലും കോൺഗ്രസിന് ഒറ്റ സീറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. അരുണാചൽ പ്രദേശിലെ 60 സീറ്റിൽ വെറും രണ്ടിടത്തും ഒഡിഷയിലെ 147 സീറ്റിൽ 11 ഇടത്തും കോൺഗ്രസ് മുന്നിലാണ്.

ഉപതെരഞ്ഞെടുപ്പ് നടന്ന ഗോവയിലെ പനാജിയില്‍ ബിജെപിയെ പരാജയപ്പെടുത്തി വിജയം നേടിയതും  തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യം വിജയിച്ചതും കേരളത്തിലെ വിജയവുമാണ് കോൺഗ്രസിന് എടുത്തു പറയാവുന്ന നേട്ടം.
First published: May 23, 2019, 7:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading