ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തില്‍ വിശ്വാസ സംരക്ഷണം ഉറപ്പാക്കുമെന്ന വാഗ്ദാവുമായി ബി.ജെ.പി പ്രകടന പത്രിക. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'സങ്കല്പ് പത്ര്' എന്ന പേരിലുള്ള പ്രകടനപത്രിക പ്രകാശനം ചെയ്തത്. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 75 പദ്ധതികളും ഏകീകൃത സിവില്‍കോഡും പൗരത്വബില്ലും നടപ്പാക്കുമെന്നതുമാണ് സുപ്രധാന വാഗ്ദാനങ്ങള്‍.
ശബരിമലയിലെ വിശ്വാസവും പാരമ്പര്യവും ആരാധനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയമപരമായി സുപ്രീംകോടതയി അറിയിച്ചുവെന്ന് ഉറപ്പാക്കുമെന്നാണ് പ്രകടനപത്രികയില്‍ പറയുന്നത്. അചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. സങ്കല്പ് പത്രിലെ 75 വാഗ്ദാനങ്ങളില്‍ ഏഴാം സ്ഥാനമാണ് ശബരിമലയ്ക്ക് ബി.ജെ.പി നല്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Also Read
രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ്, തീവ്രവാദ വിരുദ്ധ നയങ്ങൾ: വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ 'സങ്കൽപ് പത്ര'
പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ്നാഥ് സിങാണ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറിയത്. ആറ് കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക ഇറക്കിയതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.