• HOME
 • »
 • NEWS
 • »
 • india
 • »
 • UP ELECTION 2022 | പരസ്യപ്രചാരണം അവസാനിച്ചു; ഉത്തര്‍പ്രദേശിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ

UP ELECTION 2022 | പരസ്യപ്രചാരണം അവസാനിച്ചു; ഉത്തര്‍പ്രദേശിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി അടക്കം 54 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ (UP ELECTION ) അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്‍റെ അവസാന റൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) വാരണാസി(Varanasi) അടക്കം 54 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക.  പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാന്‍ വാരണാസിയില്‍ എത്തിയിരുന്നു.

  കോവിഡ് മഹാമാരി കൈകാര്യം ചെയ്ത വിധം, കര്‍ഷക സമരം, ഇന്ധനവില, ക്രമസമാധാനം, സാമ്പത്തിക , സുരക്ഷാ സാഹചര്യങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചാരണ വിഷയമാക്കിയിരുന്നു.

  യു.പിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പു നടന്നിരുന്നു. എല്ലായിടത്തെയും ഫലം 10ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു നടന്ന 5 ൽ നാലിലും ബിജെപിയാണ് ഭരണത്തിൽ. നാലിടത്തും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നാണു ജനങ്ങളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പറഞ്ഞു.

  read also- PM Modi| വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോയും ചായ് പേ ചർച്ചയും

  കോവിഡ് കാലത്ത് സർക്കാർ നൽകിയ കരുതലിന്റെ ഗുണം അനുഭവിച്ച ജനങ്ങൾ ബിജെപിക്ക് അനുകൂലമായി പ്രതികരിക്കുമെന്നും നേതാക്കൾ പറഞ്ഞു. അവസാന വട്ട പ്രചാരണം നയിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം ഉച്ഛസ്ഥായിലെത്തി. തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുന്നതിനു പുറമേ, കാന്റ്, വാരണാസി നോർത്ത്, വാരാണസി സൗത്ത് എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ അദ്ദേഹം റോഡ്ഷോയും നടത്തി.

  read also - UP Election | ഹസ്തിനപുരി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണായകം; ഈ മണ്ഡലത്തിൽ ജയിച്ചാൽ അധികാരത്തിലേക്കെന്ന് ചരിത്രം

  എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനും ആർഎൽഡി സഖ്യകക്ഷിയായ ജയന്ത് ചൗധരിക്കും ഒപ്പം സംയുക്ത റാലി നടത്താൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി തീര്‍ത്ഥാടന നഗരമായ വാരണാസിയില്‍ ഇറങ്ങുന്നതും ഈ ഘട്ടത്തിൽ കാണാന്‍ കഴിഞ്ഞു.  കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി  നാല് ദിവസമായി വാരാണസിയിൽ ക്യാമ്പ് ചെയ്ത് പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി,  സഹോദരൻ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രിയങ്ക സംസാരിച്ചു, അതേസമയം ബിഎസ്‌പി അധ്യക്ഷ മായാവതിയും ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള മണ്ഡലങ്ങളില്‍ പ്രചാരണം നടത്തി.

  34000 ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം; കൂടുതല്‍ ഗോശാലകള്‍; കര്‍ണാടക മുഖ്യമന്ത്രിയുടെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ


  കര്‍ണാടക (Karnataka) സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് (Hindu Temples) സ്വയംഭരണാവകാശം (Autonomy) നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വെള്ളിയാഴ്ച അവതരിപ്പിച്ച, തന്റെ ആദ്യ ബജറ്റിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) പ്രത്യയശാസ്ത്ര പ്രതിബദ്ധതകള്‍ക്ക് അനുസൃതമായി, ഹനുമാന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അഞ്ജനാദ്രി കുന്നുകളിൽ വിശ്വാസികള്‍ക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും സംസ്ഥാനത്ത് ഗോശാലകള്‍ വികസിപ്പിക്കുന്നതിനും തീരുമാനിച്ചതായും ബൊമ്മൈ അറിയിച്ചു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുമെന്നത് 2018ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കര്‍ണാടക അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നതും ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നടപടിയുടെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു.

  ''ക്ഷേത്രങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കണമെന്നത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യമാണ്. ഭക്തരുടെ ഈ ആവശ്യങ്ങള്‍ പരിഗണിച്ച് എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. വികസന പ്രവര്‍ത്തനങ്ങളുടെ വിവേചനാധികാരം ക്ഷേത്രങ്ങളെ ഏല്‍പ്പിക്കാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും,'' വെള്ളിയാഴ്ച ബജറ്റ് പ്രസംഗത്തില്‍ ബൊമ്മൈ പറഞ്ഞു.
  Published by:Arun krishna
  First published: