നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച സൈബർ വിദഗ്ധനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടിക്ക്

    വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച സൈബർ വിദഗ്ധനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടിക്ക്

    ഇന്ത്യൻ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കാം എന്നും 2014 ലെ പൊതുതെരഞ്ഞെടുപ്പിലടക്കം കൃത്രിമം നടന്നിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി സയ്ദ് സൂജ എന്ന സൈബർ വിദഗ്ധൻ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്

    evm

    evm

    • Share this:
      ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം സാധ്യം എന്നും വെളിപ്പെടുത്തിയ അമേരിക്കൻ സൈബർ വിദഗ്ധനെതിരെ നിയമ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യൻ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കാം എന്നും 2014 ലെ പൊതുതെരഞ്ഞെടുപ്പിലടക്കം കൃത്രിമം നടന്നിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി സയ്ദ് സൂജ എന്ന സൈബർ വിദഗ്ധൻ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്.  ഇന്ത്യൻ ജേണലിസ്റ്റിക് അസോസിയേഷൻ ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അമേരിക്കയിൽ കഴിയുന്ന ഇന്ത്യൻ ഹാക്കറായ സയ്ദ് സൂജ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

      2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കം നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നതായും സയ്ദ് ആരോപിച്ചിരുന്നു. വോട്ടിങ് മെഷീനുകൾ നിർമിക്കുന്ന വിഭാഗത്തിൽ താൻ അംഗമായിരുന്നെന്നും ജീവന് ഭീഷണിയുണ്ടായതിനാലാണ് 2014ൽ അമേരിക്കയിൽ അഭയം തേടിയതെന്നുമുള്ള വെളിപ്പെടുത്തലും നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ ഇയാളുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് കാണിക്കാൻ ആകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമാണെന്ന് ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

       

      First published: