• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് 21നും വോട്ടെണ്ണൽ 24നും നടക്കും.

news18
Updated: September 21, 2019, 10:35 PM IST
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
സുനിൽ അറോറ
news18
Updated: September 21, 2019, 10:35 PM IST
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയ സുനിൽ അറോറയാണ് വാർത്താസമ്മേളനത്തിൽ തിയതികൾ പ്രഖ്യാപിച്ചത്.

രണ്ട് സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബർ 27ന് പുറപ്പെടുവിക്കും. ഒക്ടോബർ നാല് ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് 21നും വോട്ടെണ്ണൽ 24നും നടക്കും.

രണ്ടാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പുകൾ.

മഹാരാഷ്ട്ര - 2014

ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ,  ബി ജെ പി - 122 സീറ്റുകളിലും ശിവസേന - 63 സീറ്റുകളിലും വിജയിച്ചപ്പോൾ കോൺഗ്രസ് -എൻ-സി.പി സഖ്യം 83 സീറ്റുകളിലായിരുന്നു വിജയിച്ചത്. ദേവേന്ദ്ര ഫട് നാവിസ് ആണ് മുഖ്യമന്ത്രി.സംസ്ഥാനത്ത് ഏറ്റവും അധികം ദിനം മുഖ്യമന്ത്രി കസരയിൽ ഇരുന്നതും അദ്ദേഹമാണ്.

ഹരിയാന - 2014

Loading...

ആകെയുള്ള 90 അംഗ നിയമസഭയിൽ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ വിജയിച്ച് ബി ജെ പി അധികാരത്തിലെത്തി. ബിജെപി ആദ്യമായി അധികാരത്തിലെത്തി. മനോഹർലാൽ ഖട്ടർ ആണ് മുഖ്യമന്ത്രി.

First published: September 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...