ന്യൂഡൽഹി: ഏഴുഘട്ടങ്ങളിലായുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തോട് അടുക്കുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട എല്ലാ ട്വീറ്റുകളും നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിലൂടെ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. അന്തിമഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരിക.
സർവേഫലം പ്രസിദ്ധീകരിച്ച മൂന്ന് മാധ്യമസ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന സർവേ ഫലം പ്രസിദ്ധീകീരിച്ചുവെന്ന് കാട്ടി മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടർച്ചയായ അക്രമങ്ങള്‍ക്കു പിന്നാലെ ബംഗാളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.