വര്‍ഗീയ പരാമർശം, ഭീഷണി; അസംഖാന് വീണ്ടും വിലക്ക്

വർഗീയ പരാമർശം നടത്തിയതിന്റെ പേരിലും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇത്തവണ അസംഖാന് വിലക്ക് ഏർപ്പെടുത്തിയത്.

news18
Updated: April 30, 2019, 9:22 PM IST
വര്‍ഗീയ പരാമർശം, ഭീഷണി; അസംഖാന് വീണ്ടും വിലക്ക്
news18
  • News18
  • Last Updated: April 30, 2019, 9:22 PM IST
  • Share this:
ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ചൊവ്വാഴ്ചയാണ് വിലക്കേർപ്പെടുത്തിയത്. പ്രചാരണത്തിൽ നിന്ന് 48 മണിക്കൂറാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

വർഗീയ പരാമർശം നടത്തിയതിന്റെ പേരിലും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇത്തവണ അസംഖാന് വിലക്ക് ഏർപ്പെടുത്തിയത്.

also read: ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം അപഹരിച്ച സംഭവം: പഞ്ചാബ് പൊലീസിലെ എഎസ്ഐമാർ കൊച്ചിയിൽ പിടിയിൽ

ഏപ്രിൽ 25ന് നടത്തിയ പ്രസംഗത്തിലാണ് അസംഖാൻ വർഗീയ പരാമർശം നടത്തിയത്. കാർഗിൽ യുദ്ധത്തെ കുറിച്ചു പരാമർശിച്ച ഖാന്‍ വർഗീയ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

കാർഗിൽ യുദ്ധത്തിൽ ഹിന്ദുക്കളായ പട്ടാളക്കാരും മുസ്ലീംകളായ പട്ടാളക്കാരും ഉണ്ടായിരുന്നു. പാകിസ്ഥാന്‍ പട്ടാളക്കാരെ കബളിപ്പിക്കാനായി ഇന്ത്യൻ പട്ടാളക്കാർ നാരാ ഇ തക്ബീർ അല്ലാഹു അക്ബർ എന്ന് വിളിച്ചു. ഇത് സ്വന്തം പട്ടാളക്കാരാണെന്ന് തെറ്റിദ്ധരിച്ച പാക് പട്ടാളക്കാർ ഇവരുടെ വലയിലേക്ക് വരികയായിരുന്നു. അങ്ങനെ ഇന്ത്യൻ പട്ടാളക്കാർ എളുപ്പത്തിൽ ഇവരെ പരാജയപ്പെടുത്തി- അസംഖാൻ പറഞ്ഞു. ഇതാണ് വിലക്കിന് കാരണമായത്.

രണ്ടാം തവണയാണ് അസംഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുന്നത്. നേരത്തെ ബിജെപി സ്ഥാനാർഥി ജയപ്രദയ്ക്കെതിരായ അടിവസ്ത്ര പരാമർശത്തിൽ അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചട്ട ലംഘനത്തിന്റെ പേരിൽ 12 കേസുകളാണ് ഇതുവരെ അസംഖാനെതിരെ രജിസ്റ്റർ ചെയ്തത്.

First published: April 30, 2019, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading