ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ബിഎസ്പി നേതാവ് മായാവതിക്കും പെരുമാറ്റചട്ടം ലംഘിച്ചതിന് വിലക്കേർപ്പെടുത്തിയതിന് മണിക്കൂറുകൾക്കു പിന്നാലെ കേന്ദ്ര മന്ത്രി മനേക ഗാന്ധിക്കും സമാജ് വാദിപാർട്ടി നേതാവ് അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.
also read: പരസ്യ ബോര്‍ഡുകള്‍ നീക്കിയോ? മറുപടി നല്‍കാത്ത കെഎസ്ഇബിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
പ്രചാരണം നടത്തുന്നതിൽ നിന്ന് അസംഖാനം 72 മണിക്കൂറും മനേക ഗാന്ധിയെ 48 മണിക്കൂറുമാണ് വിലക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണി മുതൽ മൂന്നു ദിവസത്തേക്കാണ് അസംഖാന് വിലക്ക്. നടിയും ബിജെപി സ്ഥാനാർഥിയുമായ ജയപ്രദയ്ക്കെതിരായ വിവാദ പരാമർശത്തിലാണ് നടപടി.
അസംഖാന്റെ പരാമർശം അന്തസില്ലാത്തതും തരംതാണതുമാണെന്നും അനാവശ്യമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 2014 മുതൽ അസംഖാന്റെ പ്രചാരണ രീതിക്ക് മാറ്റം വന്നിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
മനേക ഗാന്ധിക്ക് രണ്ട് ദിവസത്തേക്കാണ് വിലക്ക്. വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിംകൾക്ക് ജോലി നൽകില്ലെ ന്ന വിവാദ പരാമര്‍ശത്തിലാണ് മനേക ഗാന്ധിക്കെതിരായ നടപടി.
മതത്തിന്റെയും വർഗീയ വികാരങ്ങളുടെയും അടിസ്ഥാനത്തിൽ വോട്ട് ചോദിക്കാൻ പാടില്ലെന്ന ചട്ടമാണ് മനേക ഗാന്ധി ലംഘിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.