HOME » NEWS » India » ELECTION COMMISSION BANS ROADSHOWS AND VEHICLE RALLIES FOR REMAINING PHASES OF WEST BENGAL ASSEMBLY POLLS GH

COVID 19: ബംഗാളിൽ വാഹനറാലികൾക്കും റോഡ് ഷോകൾക്കും വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

പശ്ചിമ ബംഗാളിൽ അവശേഷിക്കുന്ന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ ഏപ്രിൽ 26, 29 തീയതികളിലായി നടക്കും. മെയ് 2-നാണ് വോട്ടെണ്ണൽ.

News18 Malayalam | news18
Updated: April 23, 2021, 11:36 AM IST
COVID 19: ബംഗാളിൽ വാഹനറാലികൾക്കും റോഡ് ഷോകൾക്കും വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ
west bengal
  • News18
  • Last Updated: April 23, 2021, 11:36 AM IST
  • Share this:
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ റോഡ് ഷോകൾക്കും വാഹന റാലികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 500 പേരിൽ കൂടുതൽ പങ്കാളിത്തമുള്ള പൊതുയോഗങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച അറിയിച്ചു. വ്യാഴാഴ്ച രാത്രി ഏഴ് മണി മുതൽ കമ്മീഷന്റെ ഉത്തരവ് പ്രാബല്യത്തിൽ വരും.

പൊതു സമ്മേളനങ്ങളിൽ പല രാഷ്ട്രീയ പാർട്ടികളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനെ തുടർന്നാണ് റോഡ് ഷോ, സൈക്കിൾ/ബൈക്ക്/വാഹന റാലികൾക്ക് അനുമതി പിൻവലിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഇതിനകം അനുമതി നൽകിയിട്ടുള്ള വാഹന റാലികൾക്കും ഈ നിരോധനം ബാധകമാണ്.

ആശങ്കാജനകമായ കോവിഡ് വ്യാപനസാഹചര്യത്തെ സൂചിപ്പിച്ചു കൊണ്ട് കൊൽക്കത്ത ഹൈക്കോടതിയും കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ സാഹചര്യത്തിൽ ഇടപെട്ടില്ലെങ്കിൽ കോടതിക്ക് ഇടപെടേണ്ടി വരും എന്നാണ് രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി പരാമർശിച്ചത്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും കാമ്പയിനുകളിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകളിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബംഗാളിൽ ശേഷിക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന ആവശ്യം കമ്മീഷൻ തള്ളി.

COVID 19 | 25 കോവിഡ് രോഗികൾ പിടഞ്ഞുമരിച്ചു; 60 പേർ ഗുരുതരാവസ്ഥയിൽ; ഓക്സിജൻ വേണമെന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രി

തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ട മൂന്ന് പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേ, സർക്കുലറുകൾ വിതരണം ചെയ്യലും കോവിഡ് സുരക്ഷയെക്കുറിച്ച് യോഗങ്ങൾ നടത്തുകയും ചെയ്തതു കൊണ്ടു മാത്രം കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ടി ബി എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള കൊൽക്കത്ത ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകുകയും ചെയ്തു.

COVID 19 Risk| എസിക്ക് പകരം നൂതന ശീതീകരണസംവിധാനം; മുറികക്കകത്ത് രോഗപ്പകർച്ച തടയാൻ സഹായിക്കുമെന്ന് കണ്ടെത്തൽ

ഇതിനിടയിൽ പശ്ചിമ ബംഗാളിൽ അവസാനിച്ച ആറാംഘട്ട തെരഞ്ഞെടുപ്പിൽ 43 നിയോജക മണ്ഡലങ്ങളിലായി വൈകുന്നേരം അഞ്ചുമണി വരെ 79.09% പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം 6.30 വരെയായിരുന്നു പോളിങ്. 'തെരഞ്ഞെടുപ്പ് ഇത്തവണ ഏറെക്കുറെ സമാധാനപരമായിരുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്' - മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

നാല് ജില്ലകളിൽ നദിയയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 82.67% ആയിരുന്നു പോളിങ്. പൂർബ ബർധമാനിൽ 82.15%, ഉത്തർ ദിനജ്പൂറിൽ 77.76%, നോർത്ത് 24 പർഗാനാസിൽ 75.94% എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി. ആറാം ഘട്ട തെരഞ്ഞെടുപ്പിനായി കേന്ദ്രസേനയുടെ 1,071 കമ്പനികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചത്.

പശ്ചിമ ബംഗാളിൽ അവശേഷിക്കുന്ന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ ഏപ്രിൽ 26, 29 തീയതികളിലായി നടക്കും. മെയ് 2-നാണ് വോട്ടെണ്ണൽ.
Published by: Joys Joy
First published: April 23, 2021, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories