ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് (Punjab Assembly Election) തീയതി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission). ഫെബ്രുവരി 20ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഒറ്റഘട്ടമായി ഫെബ്രുവരി 14ന് നടത്താനായിരുന്നു ആദ്യ തീരുമാനം. ഗുരു രവിദാസ് ജയന്തിയോട് (guru ravidas jayanti) അനുബന്ധിച്ചാണ് തീയതി മാറ്റിയത്. കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ബിജെപിയും സഖ്യകക്ഷികളും ബിഎസ്പിയും തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ച് ലക്ഷക്കണക്കിന് പേർ ഉത്തർ പ്രദേശിലെ വാരണാസിയിലേക്ക് യാത്ര പോകുമെന്നും അതിനാൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നുമായിരുന്നു ആവശ്യം.
ഫെബ്രുവരി 10, 14, 20, 23, 27 മാർച്ച് മൂന്ന്, ഏഴ് തീയതികളിലായി ഏഴ് ഘട്ടങ്ങളിലായി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. പുതിയ തീരുമാന പ്രകാരം പഞ്ചാബിൽ ഫെബ്രുവരി 20ന് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. 117 സീറ്റുകളിലേക്കാണ് പഞ്ചാബിൽ മത്സരം. മാർച്ച് 10ന് ഫലമറിയും.
Also Read- തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താൻ ശ്രമം; ബംഗാളി യുവതി പിടിയിൽ
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ മണിപ്പൂർ സംസ്ഥാന നിയമസഭകളിലെ 690 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഏക സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഗോവ, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. ഫെബ്രുവരി 27നും മാർച്ച് മൂന്നിനുമായി രണ്ട് ഘട്ടങ്ങളിലായി മണിപ്പൂരിൽ വോട്ടെടുപ്പ് നടക്കും.
Also Read- അപകടത്തിൽ ശാരീരിക വൈകല്യം സംഭവിച്ചയാൾക്ക് 1.11 കോടി നഷ്‌ടപരിഹാരം നൽകാൻ കോടതി
English Summary: The Election Commission on Monday decided to hold the single-phase assembly polls in Punjab on February 20 instead of February 14 in view of Guru Ravidas Jayanti. Several political parties had approached the EC to postpone the polls in the state in view of Ravidas Jayanti on February 16. Punjab Chief Minister Charanjit Singh Channi, BJP and its allies, and the BSP had urged the poll panel to postpone the date of voting as lakhs of followers of Guru Ravidas travel to Varanasi in Uttar Pradesh to celebrate the day.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.