വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമല്ലാതെ നീക്കി: ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ട് രേഖപ്പെടുത്തിയ മെഷീനുകളും വിവിപാക്ടും ഓരോ പാർട്ടിയുടെയും പ്രതിനിധികളുടെ മുന്നിൽ വെച്ച് കൃത്യമായി സീൽ ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് വീഡിയോയായി പകർത്തിയിട്ടുണ്ട്.

news18
Updated: May 21, 2019, 6:25 PM IST
വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമല്ലാതെ നീക്കി: ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
In Uttar Pradesh’s Chandauli, the seizure of an EVM-laden truck had created ruckus
  • News18
  • Last Updated: May 21, 2019, 6:25 PM IST
  • Share this:
ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെയില്ലാതെ വോട്ടിംഗ് യന്ത്രങ്ങള്‍ നീക്കിയെന്ന ആരോപണങ്ങളിലാണ് കമ്മീഷന്റെ പ്രതികരണം. നാലിടങ്ങളിൽ ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത രീതിയിൽ വോട്ടിംഗ് യന്ത്രങ്ങൾ നീക്കിയെന്നാണ് ആരോപണം. വോട്ടിംഗ് മെഷീനുകൾ വേണ്ടത്ര സുരക്ഷയിലാണെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

also read: വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ: ആശങ്ക അറിയിച്ച് പ്രണബ് മുഖർജി

വോട്ട് രേഖപ്പെടുത്തിയ മെഷീനുകളും വിവിപാക്ടും ഓരോ പാർട്ടിയുടെയും പ്രതിനിധികളുടെ മുന്നിൽ വെച്ച് കൃത്യമായി സീൽ ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് വീഡിയോയായി പകർത്തിയിട്ടുണ്ട്. മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്കു മുന്നിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സിപിഎഎഫ് സുരക്ഷയുമുണ്ട്. പ്രതിനിധികൾക്ക് സ്ട്രോംഗ് റൂം കാണാനും സൗകര്യമുണ്ട്. അതിനാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്- തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

ബിഹാറിലെ സാരൺ, മഹാരാജ്ഗഞ്ജ് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ഥലത്തേക്ക് പുറത്ത് നിന്ന് കൊണ്ട് വന്ന ഒരു ലോഡ് ഇവിഎം മെഷീനുകൾ പിടിച്ചെടുത്തെന്ന് ആർജെഡി ആരോപിച്ചിരുന്നു. സുരക്ഷിതമല്ലാത്ത രീതിയിൽ വോട്ടിംഗ് മെഷീനുകൾ മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്.
First published: May 21, 2019, 6:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading