മോദിക്ക് അനുകൂലമായ പരാമർശം; രാജസ്ഥാൻ ഗവർണർ ചട്ടലംഘനം നടത്തിയതായി കമ്മീഷൻ

രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് ചട്ടലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

news18
Updated: April 2, 2019, 10:36 PM IST
മോദിക്ക് അനുകൂലമായ പരാമർശം; രാജസ്ഥാൻ ഗവർണർ ചട്ടലംഘനം നടത്തിയതായി കമ്മീഷൻ
കല്യാൺ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം
  • News18
  • Last Updated: April 2, 2019, 10:36 PM IST
  • Share this:
ന്യൂഡൽഹി: രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് ചട്ടലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കാമെന്ന കല്യാൺ സിംഗിന്‍റെ പ്രസ്താവന ചട്ടലംഘനമാണെന്ന് കമ്മീഷൻ കണ്ടെത്തി. താൻ ഒരു ബിജെപി പ്രവർത്തകനാണെന്ന പ്രസ്താവനയിലൂടെ കല്യാൺ സിംഗ് ഗവർണർ പദവിയുടെ അന്തസ് ഇടിച്ചു താഴ്ത്തിയതായും കമ്മീഷൻ വിലയിരുത്തി.

അലിഗഡിലെ സ്ഥാനാർഥിക്കെതിരെ ബി.ജെ.പിയിൽ അമർഷം പുകയുന്നതിനിടെ ആയിരുന്നു രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. നമ്മളെല്ലാം ബി.ജെ.പി പ്രവർത്തകർ ആണെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്നും ആയിരുന്നു കല്യാൺ സിംഗിന്‍റെ വാക്കുകൾ.

മോദി പ്രധാനമന്ത്രിയാകേണ്ടത് രാജ്യത്തിന് അനിവാര്യമെന്നും കല്യാൺ സിംഗ് പറഞ്ഞു വെച്ചു. പരാമർശം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷൻ ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടുകയും തുടർന്ന് ചട്ടലംഘനം നടന്നതായി കണ്ടെത്തുകയുമായിരുന്നു. താൻ ഒരു ബിജെപി പ്രവർത്തകനാണെന്ന പ്രസ്താവനയിലൂടെ ഗവർണർ പദവിയുടെ അന്തസ് ഇടിച്ചു താഴ്ത്തിയതായും കമ്മീഷൻ വിലയിരുത്തി. വിഷയം രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കമ്മീഷന്‍റെ തീരുമാനം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല

ഇതു രണ്ടാം തവണയാണ് ഒരു ഗവർണർ ഭരണഘടനാ പദവിയിൽ ഇരുന്നു ചട്ടം ലംഘിച്ചതായി തെരെഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തുന്നത്. 1993ൽ ഹിമാചൽ പ്രദേശ് ഗവർണർ ആയിരുന്ന ഗുൽഷർ അഹമ്മദും തെരെഞ്ഞടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിരുന്നു. മകനും സ്ഥാനാർഥിയുമായിരുന്ന മകൻ സയീദ് അഹമ്മദിന് വേണ്ടി പ്രചാരണം നടത്തിയെന്നായിരുന്നു കമ്മീഷൻ കണ്ടെത്തിയിരുന്നത്. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ബി.ജെ.പി നേതാവും യു.പി മുൻ മുഖ്യമന്ത്രിയിരുന്ന കല്യാൺ സിംഗിനെ രാജസ്ഥാൻ ഗവർണറായി നിയമിച്ചത്.

First published: April 2, 2019, 10:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading