പെരുമാറ്റചട്ടലംഘനം: നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ക്ലീൻചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരേ 11 പെരുമാറ്റ ചട്ടലംഘന പരാതികളാണ് കമ്മിഷന്റെ മുന്നിലുള്ളത്

news18india
Updated: May 3, 2019, 7:21 AM IST
പെരുമാറ്റചട്ടലംഘനം: നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ക്ലീൻചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി
  • Share this:
ന്യൂഡൽഹി: പെരുമാറ്റചട്ടലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ക്ലീൻ ചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രിക്കും അമിത്ഷായ്‍ക്കും എതിരായ പെരുമാറ്റ ചട്ടലംഘന പരാതികളിൽ തിങ്കളാഴ്ച്ചക്കകം തീരുമാനം എടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് മോദിക്ക് മൂന്നാമത്തെ ക്ളീൻ ചിറ്റ് നൽകിയത്. വനാവകാശ നിയമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

ആണവായുധങ്ങൾ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം ചട്ടലംഘനമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരേ 11 പെരുമാറ്റ ചട്ടലംഘന പരാതികളാണ് കമ്മിഷന്റെ മുന്നിലുള്ളത്. ഇതിൽ രണ്ടെണ്ണത്തിൽ തീരുമാനമെടുത്തെന്നും ശേഷിക്കുന്നവ പരിശോധിച്ചു വരികയാണെന്നും കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച വരെ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ചയ്ക്കുള്ളിൽ നടപടി ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

Also read: ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാർ കൊല്ലത്ത് കസ്റ്റഡിയിലെടുത്തു

പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിർദ്ദേശം. ഏപ്രിൽ 23ന് മധ്യപ്രദേശിൽ രാഹുൽ നടത്തിയ പ്രസംഗം ചട്ട ലംഘനമാണെന്ന പരാതി കമ്മീഷൻ തള്ളി. അതിനിടെ, എല്ലാ മോദിമാരും കള്ളന്മാരാണ് എന്ന പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ ഗുജറാത്ത് കോടതി നിർദേശിച്ചു. സൂറത്ത് കോടതിയാണ് ബിജെപി എംഎൽഎയുടെ പരാതിയിൽ രാഹുലിന് നോട്ടീസ് അയച്ചത്. ജൂൺ ഏഴിന് ഹാജരാകാനാണ് നോട്ടീസ്.
First published: May 3, 2019, 7:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading