• HOME
  • »
  • NEWS
  • »
  • india
  • »
  • ELECTION COMMISSION IMPOSED 48 HOUR CAMPAIGNING BAN ON BJP CANDIDATE KAPIL MISHRA

വിവാദ ട്വീറ്റ്: BJP സ്ഥാനാർഥി കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ വിലക്ക്

ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുതലാണ് വിലക്ക്.

കപിൽ മിശ്ര

കപിൽ മിശ്ര

  • Share this:
    ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 48 മണിക്കൂര്‍ പ്രചാരണവിലക്ക് ഏര്‍പ്പെടുത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുതലാണ് വിലക്ക്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്ന വിധത്തിലുള്ള ട്വീറ്റുകള്‍ നടത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

    കപില്‍ മിശ്ര നടത്തിയ വിവാദട്വീറ്റുകള്‍ക്കെതിരെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തുകയും ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കപിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

    Also Read- മുഖത്തെ തിളക്കത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി

    ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ടായിരുന്നു മിശ്രയുടെ ട്വീറ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർ ഡൽഹിയെ മിനി പാകിസ്ഥാനായി മാറ്റിയിരിക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യ- പാകിസ്ഥാൻ മത്സരമാണെന്നുമായിരുന്നു ട്വീറ്റ്. പാകിസ്ഥാൻ ഷഹീൻ ബാഗിൽ പ്രവേശിച്ചുവെന്നും ഡൽഹിയിൽ ചെറിയ ചെറിയ പ്രദേശങ്ങൾ രൂപീകരിച്ചുവെന്നും മിശ്ര കുറിച്ചു.

    മുമ്പ് ആം ആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍ മിശ്ര ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ബിജെപിയിലെത്തിയത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. ഫലം 11ന് പുറത്തുവരും.
    First published:
    )}