നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വനിതാ മന്ത്രിക്കെതിരായ 'ഐറ്റം' പരാമർശം; കോൺഗ്രസ് നേതാവ് കമൽനാഥിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

  വനിതാ മന്ത്രിക്കെതിരായ 'ഐറ്റം' പരാമർശം; കോൺഗ്രസ് നേതാവ് കമൽനാഥിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

  48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

  Kamal Nath, Imarti devi

  Kamal Nath, Imarti devi

  • Share this:
   ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ ഇമർതി ദേവിക്കെതിരെ നടത്തിയ ഐറ്റം പരാമർശത്തിൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

   നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്വാളിയറിലെ ദാബ്രയില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിക്കെതിരേ കമല്‍നാഥ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബി.ജെ.പി.യിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമര്‍തി ദേവി.

   കമൽനാഥിന്‍റെ പരാമർശത്തിൽ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ കമല്‍നാഥ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അനാദരമുണ്ടാക്കുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനാദരമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.   സംഭവത്തില്‍ ദേശീയ വനിതാകമ്മിഷനും കമല്‍നാഥിനോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ ചൗഹാനും ബി.ജെ.പി. സംസ്ഥാന നേതൃത്വവും കമല്‍നാഥിനെതിരേ രംഗത്തെത്തിയിരുന്നു. നവംബര്‍ മൂന്നിനാണ് മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.
   Published by:Gowthamy GG
   First published:
   )}