• HOME
  • »
  • NEWS
  • »
  • india
  • »
  • ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 11ന് ; ഗുജറാത്ത് തീയതി പിന്നീട്

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 11ന് ; ഗുജറാത്ത് തീയതി പിന്നീട്

ഹിമാചലിലെ മഞ്ഞുവീഴ്ച ഉൾപ്പെടെ കാലാവസ്ഥ പരിഗണിച്ചാണ് തീയതി പ്രഖ്യാപിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ 12ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍. അതേസമയം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഹിമാചലിലെ മഞ്ഞുവീഴ്ച ഉൾപ്പെടെ കാലാവസ്ഥ പരിഗണിച്ചാണ് തീയതി പ്രഖ്യാപിച്ചതെന്നും കഴിഞ്ഞ തവണയും രണ്ടു സംസ്ഥാനങ്ങളിലും ഒരുമിച്ചല്ല തീയതി പ്രഖ്യാപിച്ചതെന്നും കമ്മിഷൻ അറിയിച്ചു.

ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളും ഗുജറാത്തിൽ 182 മണ്ഡലങ്ങളുമാണുള്ളത്. നിലവിൽ ബിജെപിയാണ് രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തിലുള്ളത്. ബിജെപിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പ് നിർണായകമാണ്. ത്രികോണ മത്സരത്തിന് സാധ്യതയൊരുക്കി ആം ആദ്മി പാർട്ടിയും (എഎപി) രംഗത്തുണ്ട്.

തെരഞ്ഞെടുപ്പിന് കോവിഡ് ഭീഷണി വലിയ തോതിൽ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എങ്കിലും ജാഗ്രത അനിവാര്യമെന്നും മാർഗനിർദേശം പുതുക്കുമെന്നും കമ്മിഷൻ അറിയിച്ചു. 80 വയസ്സ് കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും വീടുകളിൽ വോട്ടുചെയ്യാം. ഇതിനായി ഉദ്യോഗസ്ഥർ വീടുകളിലെത്തി സൗകര്യമൊരുക്കും. സ്ഥാനാർഥികളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാക്കും.

നിലവില്‍ ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ 1985 മുതല്‍ ആര്‍ക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. എന്നാല്‍ ഗുജറാത്തില്‍ 1995 മുതല്‍ തുടര്‍ച്ചയായി ബിജെപിയുടെ ഭരണമാണ്.
Published by:Arun krishna
First published: