ന്യൂഡൽഹി: അനുമതി ഇല്ലാതെ റാലി നടത്തിയതിന് ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശം. ഡൽഹിയിലെ ജംഗപൂരിൽ ഏപ്രിൽ 25ന് ഗംഭീർ നടത്തി റാലിക്ക് അനുമതി തേടിയിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
also read:'കല്ലട ഇംപാക്ട്': സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ
അതേസമയം ഗംഭീറിനെ വിമർശിച്ച് ആംആദ്മി പാർട്ടി നേതാവ് ഗംഭീറിന്റെ എതിർ സ്ഥാനാർഥിയുമായ അതിഷി രംഗത്തെത്തി. ആദ്യം നാമ നിർദേശ പത്രികയിൽ വൈരുദ്ധ്യം, പിന്നീട് രണ്ട് വോട്ടർ ഐഡി കൈവശം വച്ചതിന് ക്രിമിനൽ കുറ്റം, ഇപ്പൊ നിയമ വിരുദ്ധ റാലിക്ക് എഫ്ഐആർ. ഗൗതം ഗംഭീറിനോടുള്ള എന്റെ ചോദ്യം നിയമങ്ങൾ അറിയില്ലെങ്കിൽ എന്തിന് ഈ ഗെയിം കളിക്കുന്നു?
കഴിഞ്ഞ ദിവസമാണ് ഗംഭീറിന് രണ്ട് വോട്ടർ ഐഡി ഉണ്ടെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ആരോപിച്ച് എഎപി രംഗത്തെത്തിയത്. ഈ കേസ് മെയ് ഒന്നിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്.
ഡൽഹിയിലെ ധനികനായ സ്ഥാനാർഥികളിലൊരാളാണ് ഗൗതം ഗംഭീർ. 12.4 കോടി രൂപയാണ് വരുമാനം. 147 കോടി രൂപയാണ് മൊത്തം വരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.