COVID 19 | കോവിഡ് രോഗികളും 65 വയസിന് മുകളിൽ പ്രായമുള്ളവരും തപാൽ ബാലറ്റിന് യോഗ്യർ

കൊറോണ വൈറസ് രോഗികളെയും അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവരെയും വീട്ടിലിരുന്ന് വോട്ട് ചെയ്യാനോ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാനോ അനുവദിക്കുമെന്ന് ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പറഞ്ഞിരുന്നു.

News18 Malayalam | news18
Updated: July 2, 2020, 7:19 PM IST
COVID 19 | കോവിഡ് രോഗികളും 65 വയസിന് മുകളിൽ പ്രായമുള്ളവരും തപാൽ ബാലറ്റിന് യോഗ്യർ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 2, 2020, 7:19 PM IST
  • Share this:
ന്യൂഡൽഹി: അറുപത്തിയഞ്ച്  വയസിനു മുകളിലുള്ളവർക്കും കൊറോണ വൈറസ് രോഗികൾക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം വ്യാപിപ്പിക്കാനുള്ള വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്.

കൊറോണ വൈറസ് രോഗികളെയും അറുപത്തിയഞ്ച് വയസിന് മുകളിലുള്ളവരെയും വീട്ടിലിരുന്ന് വോട്ട് ചെയ്യാനോ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാനോ അനുവദിക്കുമെന്ന് ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പറഞ്ഞിരുന്നു.

You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം‍ [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി‍ [NEWS]

കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓരോ പോളിംഗ് ബൂത്തിലും 1000 വോട്ടർമാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു.

കഴിഞ്ഞമാസം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് നീതിന്യായ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് 65 വയസിന് മുകളിലുള്ള വോട്ടർമാർക്കും കൊറോണ രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ ബാലറ്റിനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

എല്ലാ പ്രായത്തിലുള്ള ആളുകൾക്കും കൊറോണ ബാധിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രായമായവരിൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിരുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 65 വയസിനു മുകളിലുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശവുമുണ്ട്.

കഴിഞ്ഞവർഷം ഒക്ടോബർ 22ന് സമർപ്പിച്ച നിർദ്ദേശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ 80 വയസിനു മുകളിലുള്ളവർക്ക് അവരുടെ സൗകര്യാർത്ഥം വീട്ടിൽ നിന്ന് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ശുപാർശ ചെയ്തിരുന്നു.
First published: July 2, 2020, 7:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading