ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമയ്ക്ക് പിന്നാലെ വെബ് സീരീസായ 'മോദി : ജേണി ഓഫ് കോമൺ'മാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. നിർമാതാക്കളായ ഇറോസ് നൗവിനോട് ഇതിന്റെ ഓൺലൈൻ സംപ്രേക്ഷണം നിർത്താനും മുഴുവൻ ഭാഗങ്ങളും നീക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
also read: രോഹിത് തിവാരിയുടെ കൊലപാതകം; ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് രോഹിത്തിന്റെ അമ്മ
വെബ് സീരീസ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി ഏപ്രിൽ 13ന് കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാരെയും കാഴ്ചക്കാരെയും സ്വാധീനിക്കാനുള്ള ഉപകരണമാകുമിതെന്ന് കോൺഗ്രസ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇറോസ് നൗ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ വെബ് സീരീസ്. 12 വയസുമുതൽ പ്രധാനമന്ത്രിയാകുന്നതുവരെയുള്ള കഥയാണ് വെബ്സീരീസിലൂടെ പറയുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ഏപ്രിൽ 3ന് ഇതിന്റെ ഏപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തിരുന്നു. അവശേഷിക്കുന്ന അഞ്ച് ഏപ്പിസോഡുകൾ നീക്കം ചെയ്യാനാണ് ഇറോസ് നൗവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 Loksabha Election election commission of india, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election election 2019, Loksabha poll, Loksabha poll 2019, Prime minister narendra modi, Web series