• HOME
  • »
  • NEWS
  • »
  • india
  • »
  • ELECTION COMMISSIONER ASHOK LAVASA RESIGNED AND JOINS IN ADB

തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവെച്ചു; ഇനി ഏഷ്യൻ വികസന ബാങ്ക് വൈസ് പ്രസിഡന്റ്

1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അശോക് ലവാസ

ashok lavasa

ashok lavasa

  • Share this:
    ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി.) വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനാണ് രാജി. 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അശോക് ലവാസ.

    2018 ലാണ് അശോക് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. സുനില് അറോറ വിരമിക്കുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടത് മുതിർന്ന അംഗമായ ലവാസയായിരുന്നു. അതിനിടെയാണ് അദ്ദേഹം ഏഷ്യൻ വികസന ബാങ്കിന്റെ ഭാഗമാകുന്നത്.
    TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]
    ആഗസ്റ്റ് 31-ന് ഇപ്പോഴത്തെ എഡിബി വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും. സേവന കാലാവധി പൂർത്തിയാക്കും മുമ്പ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് അശോക് ലവാസ.
    Published by:user_49
    First published:
    )}