ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് നവ് ജ്യോത് സിംഗ് സിദ്ധുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ബിഹാറിലെ കത്തിഹാറിൽ മുസ്ലിംകളോട് വോട്ട് അഭ്യർഥിച്ചു കൊണ്ട് സിദ്ധു നടത്തിയ പരാമർശത്തിലാണ് കമ്മീഷൻ നോട്ടീസ് നൽകിയത്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് നിർദേശം.
also read: പൊന്നാനിയില്‍ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്കു നേരെ കല്ലേറ്
ഏപ്രിൽ 16നാണ് സിദ്ധു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയതത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ മുസ്ലിംകൾ ഒറ്റക്കെട്ടായി വോട്ട് ചെയ്യണമെന്ന് സിദ്ധു പറഞ്ഞതാണ് വിവാദമായത്.
പ്രഥമദൃഷ്ട്യ സിദ്ധു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഷ്ട്രീയ പ്രചരണത്തിനായി മതങ്ങളെ ഉപയോഗിക്കരുതെന്ന സുപ്രീംകോടതി നിർദേശവും സിദ്ധു ലംഘിച്ചു. ഇതുമായി ബന്ധപ്പെട്ട് സിദ്ധുവിനെതിരെ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.