ന്യൂഡൽഹി : വർഗീയ പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കൽ നോട്ടീസ്.
ഇരുവരുടെയും പ്രസ്താവനകൾ പ്രഥമ ദൃഷ്ട്യാ പെരുമാറ്റ ചട്ട ലംഘനമെന്ന് കമ്മീഷൻ വ്യക്തമാക്കി.
also read:രക്ഷിതാക്കളേ, കുട്ടികളുടെ കാര്യം ശ്രദ്ധിക്കുക; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
മതത്തിന്റെ പേരിൽ വോട്ടു ചോദിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്നും കമ്മീഷൻ പറഞ്ഞു. 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം.
മഹാസഖ്യത്തിന് വിശ്വാസം അലിയിൽ ആണെങ്കിൽ ബിജെപിക്ക് വിശ്വാസം ബജ്‌റംഗബലിയിൽ (ഹനുമാൻ) ആണെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം. മീററ്റിലെ റാലിക്കിടെയായിരുന്നു യോഗി വിവാദ പരാമർശം നടത്തിയത്. അതിനാൽ ലോക്സഭ തെരഞ്ഞെടുപ്പ് അലിയും ബജ്രംഗ ബലിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുസ്ളീം സമുദായത്തിന്റെ വോട്ട് മഹാസഖ്യത്തിന് നൽകണമെന്നായിരുന്നു മായാവതിയുടെ വിവാദ പ്രസ്താവന. ദിയോബന്ദിലെ റാലിക്കിടെയായിരുന്നു ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Contest to loksabha, Election commission of india, Lok Sabha Battle, Lok sabha polls 2019, Loksabha battle, Loksabha eclection 2019, Mayavathi, Yogi adithyanadh, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് കേസ്, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019