നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Election Result LIVE: മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു; സത്യപ്രതിജ്‍ഞ 30-ന്

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃതവത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാർ മെയ് 30 ന് സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേൽക്കും.

  • News18
  • | May 25, 2019, 21:42 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    21:30 (IST)

    പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മ ഹീരാബെൻ മോദിയുടെ അനുഗ്രഹം വാങ്ങുന്നു. 


    19:21 (IST)

    മോദി ഗുജറാത്തിന്റെ അഭിമാനമാണെന്ന് അമതിഷാ. അഹമ്മദാബാദില്‍ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിനെ ലോകം തിരിച്ചറിഞ്ഞത് മോദിയിലൂടെയാണെന്നും അമിത് ഷാ പറഞ്ഞു.

    18:33 (IST)

    അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തുന്നു.

    18:27 (IST)

    സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച പ്രസിഡന്റ് പി.എസ് ഗോലായ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

    18:25 (IST)

    തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശനത്തിനായി അഹമ്മദാബാദിലെത്തി.

    17:51 (IST)

    നരേന്ദ്രമോദി വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
    സത്യപ്രതിജ്ഞ 30ന് വൈകിട്ട്

    16:51 (IST)

    തന്നില്‍ വിശ്വാസം അര്‍പ്പിച്ച വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തും. കാശി വിശ്വനാഥ ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ 5,22,116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്.

    16:46 (IST)

    പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ചു. പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസലാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

    15:58 (IST)

    17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആദ്യവാരത്തില്‍ നടക്കും. ജൂണ്‍ 15, 16 തീയതികളിലാകും സമ്മേളനം തുടങ്ങുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

    15:48 (IST)

    രണ്ടാം തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര മാലിദ്വീപിലേക്ക്. ജൂണ്‍ 7-8 തീയതികളിലാണ് പ്രധാനമന്ത്രി മാലി സന്ദര്‍ശിക്കുന്നത്.

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയം നേടി എൻ.ഡി.എ വീണ്ടും അധികാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃതവത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാർ മെയ് 30 ന് സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേൽക്കും. പാർലമെന്റ് സെൻട്രൽ ഹാളിൽ ചേർന്ന് എൻ.ഡി.എ  പാര്‍ലമെന്ററി ബോർഡ് യോഗമാണ് മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത്.
    )}