• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
LIVE NOW

Election Tracker LIVE: കർഷകർക്ക് പ്രത്യേക ബജറ്റ്; ന്യായ് പദ്ധതിയും സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് കോൺഗ്രസ് പ്രകടന പത്രിക

Lok Sabha Elections 2019 | ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണൽ. മൂന്നാംഘട്ടമായ ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

Malayalam.news18.com | April 3, 2019, 11:28 AM IST
facebook Twitter Linkedin
Last Updated April 3, 2019
auto-refresh

Highlights

Election Tracker LIVE:  ന്യായ് ഉൾപ്പെടെ അഞ്ച് വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക. ദാരിദ്ര്യ നിർമാർജനം, തൊഴിലവസരം, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് പ്രാമുഖ്യം.  സമ്പത്തും ക്ഷേമവുമാണ് . സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിക്കാൻ ലക്ഷ്യം വച്ചുള്ളപ്രകടനപത്രികയുടെ മുദ്രാവാക്യം. ജനങ്ങളുടെ ശബ്ദമാണ് കോൺഗ്രസ് പ്രകടന പത്രികയെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകടന പത്രികയില്‍ വ്യാജ ഉറപ്പുകളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
Read More
1:57 pm (IST)

#പ്രധാന വാഗ്ദാനങ്ങള്‍

  • അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കും.
  • കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി
  • ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും
  • പൗരത്വ ഭേദഗതി ബില്‍ പാസാക്കും
  • കര്‍ഷകര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കും
  • സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും സ്ത്രീ ശാക്തീകരണം. പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന് ഭരണഘടനാഭേദഗതി ചെയ്യും.
  • ഗ്രാമീണ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഗ്രാമ സ്വരാജ്: എല്ലാ കുടുംബങ്ങള്‍ക്കും 2022 ഓടെ സ്ഥിരമായ പാര്‍പ്പിടം, 2024 ഓടെ എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കും
  • അടിസ്ഥാന വികസന സൗകര്യത്തിന് 2024 ഓടെ 100 ലക്ഷം കോടിയുടെ നിക്ഷേപം
  • സായുധസേനയെ ശക്തിപ്പെടുത്തുന്നതിന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേഗത്തിലുള്ള നടപടിക്രമങ്ങള്‍
  • ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍
  • ആഗോളതലത്തില്‍ യോഗ പ്രോത്സാഹിപ്പിക്കും
  • പൊതുസേവനങ്ങള്‍ പൗരന്റെ അവകാശമാക്കും
  • എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ്.
Load More