സങ്കൽപ് പത്രക്കെതിരെ കോൺഗ്രസും ബിജെപിയുടെ പ്രകടന പത്രികയായ സങ്കൽപ് പത്രയ്ക്കെതിരെ കോൺഗ്രസ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ചെയ്ത് കൂട്ടിയത് എന്തൊക്കെയാണെന്ന കാര്യത്തിന് ബിജെപി ഉത്തരം നൽകേണ്ടതുണ്ട്. ചായക്കാരൻ, കാവൽക്കാരൻ അങ്ങനെ നിങ്ങളുടെ പല അവതാരങ്ങളിലൂടെ ജനങ്ങൾ നിങ്ങളെ മനസിലാക്കി കഴിഞ്ഞുവെന്നാണ് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചത്
പ്രകടന പത്രികയെ പരിഹസിച്ച് സിപിഎം : ബിജെപിയുടെ പ്രകടനപത്രികയെ പരിഹസിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. കോടിക്കണക്കിന് തൊഴിലവസരങ്ങൾ ആണ് നിങ്ങള്‍ വാഗ്ദാനം ചെയ്തത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെക്കാൾ കൂടുതൽ തൊഴിൽരഹിതർ ഇപ്പോൾ രാജ്യത്തുണ്ട്. ഈ പ്രകടനപത്രികയും വെറും ജുംലപത്ര (പൊള്ളയായ വാഗ്ദാനങ്ങൾ)യാകുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
ബിജെപി പ്രകടനപത്രികയ്ക്കെതിരെ മമതാ ബാനർജി ബിജെപി പ്രകടന പത്രികയിലെ പൗരത്വബിൽ വാഗ്ദാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. ആ വാഗ്ദാനത്തിൽ വിശ്വസിക്കരുതെന്നും ബിൽ താൻ വായിച്ചതാണെന്നും അത് നിങ്ങൾക്ക് വോട്ടർ ഐഡിയോ ജോലി സുരക്ഷയോ ഉറപ്പ് നൽകുന്നില്ലെന്നുമാണ് മമത അറിയിച്ചത്. ബംഗാളിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
#പ്രധാന വാഗ്ദാനങ്ങള്‍