'ബംഗാളിലെ സ്ഥിതി അപകടകരം'; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

തന്നെ അപഹസിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്ന് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു...

news18
Updated: May 15, 2019, 3:15 PM IST
'ബംഗാളിലെ സ്ഥിതി അപകടകരം'; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
modi
  • News18
  • Last Updated: May 15, 2019, 3:15 PM IST IST
  • Share this:
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സ്ഥിതി അപകടകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 നു നൽകിയ പ്രത്യേക അഭിമുഖത്തിൽ മോദി മമത സർക്കാരിനെതിരെ ആഞ്ഞടിച്ചു. ബിജെപിയുടെ പ്രചാരണ പരിപാടികൾ ബോധപൂർവം ബംഗാൾ സർക്കാർ തടയുന്നു. എന്തുകൊണ്ടാണ് ഇതിൽ നിഷ്‌പക്ഷവാദികൾ മിണ്ടാത്തത്? തന്നെ അപഹസിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

ബംഗാളിലേക്കാൾ സമാധാനപരമായാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സ്ഥിരം പ്രശ്നമുണ്ടാകുന്ന കശ്മീരിൽ ഇപ്പോൾ തെരഞ്ഞെടുപ്പിനിടെ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കശ്മീരിലെ ഒരു ബൂത്തിലും അക്രമസംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നിരവധിപ്പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ എതിരാളികളുടെ വീടുകൾ തൃണമൂൽ പ്രവർത്തകർ തീയിട്ടു. പലർക്കും ജാർഖണ്ഡിലേക്കും മറ്റ് അയൽ സംസ്ഥാനങ്ങളിലേക്കും ഓടി രക്ഷപെടേണ്ട അവസ്ഥയായിരുന്നു ബംഗാളിൽ ഉണ്ടായിരുന്നത്. ബംഗാളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ബിജെപി മാത്രമല്ല, ഇടത് പാർട്ടികളും കോൺഗ്രസ് പോലും പരാതി ഉന്നയിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'താൻ യു.പി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കലാപങ്ങൾ ഇല്ലായിരുന്നു; എന്നാൽ, മോദികാലഘട്ടം അക്രമം നിറഞ്ഞതായിരുന്നു': മായാവതി

കഴിഞ്ഞ ദിവസം ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ വ്യാപക അക്രമമാണ് ഉണ്ടായത്. തൃണമൂൽ-ബിജെപി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. മുഖ്യമന്ത്രി മമത ബാനർജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന ആവശ്യം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ എല്ലാ സംവിധാനങ്ങളും ബംഗാളിൽ നിശ്ചലമായിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading